ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 550 കോടി രൂപ ദീര്‍ഘകാല പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കു വിനിയോഗിക്കും.
72,000 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ എറ്റേര്‍ണലില്‍ കഴിഞ്ഞ മാസം നിക്ഷേപിച്ചത്.
145-153 രൂപയാണ് ഇഷ്യു വില. 98 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഉയര്‍ന്ന ഇഷ്യു വില പ്രകാരം 14,994 രൂപയായിരിക്കും ഒരു ലോട്ടിന്റെ മൂല്യം.
സിപ്ല, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ശ്രീറാം ഫിനാന്‍സ്, ഡോ.റെഡ്ഢീസ് ലാബ് എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
സെബി ബോര്‍ഡ് യോഗത്തില്‍ പ്രതിവാര എഫ്&ഒ കരാറുകള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് ബിഎസ്ഇയുടെയും ഏയ്ഞ്ചല്‍ വണ്ണിന്റെയും ഓഹരി വില ഉയര്‍ന്നത്.
ഗ്രോ പരിഷ്കരിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഈയാഴ്ച സെബിയ്ക്കു സമര്‍പ്പിക്കും.
ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഐടി മേഖലയ്ക്ക് നല്കുന്ന വെയിറ്റേജ് 7.9 ശതമാനം വരെ ഉയര്‍ന്നു.
മികച്ച ഗ്രേ മാര്‍ക്കറ്റ് പ്രീമിയമാണ് അര്‍ബന്‍ കമ്പനിയുടെ ഐപിഒയ്ക്കുള്ളത്. കഴിഞ്ഞയാഴ്ച 35.44 ശതമാനമായിരുന്ന ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഈയാഴ്ച 66.50 ശതമാനമായി ഉയര്‍ന്നു.
കോവിഡിനു ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഏകദേശം 1400 ശതമാനമാണ് ഉയര്‍ന്നത്. ഇതിനു പിന്നിലെ പ്രധാന ഘടകം കമ്പനി കൈവരിച്ച അസാധാരണമായ വളര്‍ച്ചയാണ്.
അമിതമായ തീരുവ മൂലം കയറ്റുമതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കയറ്റുമതി മേഖലയ്ക്ക് താങ്ങ് എന്ന നിലയില്‍ രൂപയുടെ മൂല്യശോഷണം അനുവദിക്കുന്ന നിലപാട് റിസര്‍വ് ബാങ്ക് കൈകൊള്ളുമോ?