ഇന്ന് രാവിലെ നിഫ്റ്റി ഫാര്മ സൂചിക അഞ്ച് ശതമാനം വരെയാണ് ഉയര്ന്നത്. ഫാര്മ സൂചികയില് ഉള്പ്പെട്ട എല്ലാ ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി.
പെര്സിസ്റ്റന്റ് സിസ്റ്റംസ്, കോഫോര്ജ്, എംഫാസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികള് മൂന്ന് ശതമാനം മുതല് എട്ടര ശതമാനം വരെ ഇടിവ് നേരിട്ടു.
ഇന്ത്യ തുടര്ച്ചയായി നടത്തിപ്പോന്ന ചര്ച്ചകള് ട്രംപിനെ കടുത്ത നടപടിയില് നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില 12 ശതമാനമാണ് ഇടിഞ്ഞത്. തുടര്ച്ചയായി മൂന്നാമത്തെ ദിവസവും ഈ ഓഹരി നഷ്ടം രേഖപ്പെടുത്തി.
പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ബോഫ സെക്യൂരിറ്റീസ് നെസ്ളേയെ ഡൗണ്ഗ്രേഡ് ചെയ്തതാണ് ഓഹരി വിലയിലെ ഇടിവിന് വഴിവെച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 17 ശതമാനമാണ് ടാറ്റാ കണ്സ്യൂമര് പ്രൊഡക്ട്സിന്റെ ഓഹരി വിലയിലുണ്ടായ ഇടിവ്. 98,147 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
കഴിഞ്ഞ മൂന്ന് ദിവസം മാത്രം 13 കമ്പനികളാണ് ഐപിഒയ്ക്കു അനുമതി തേടി സെബിയെ സമീപിച്ചത്. നിലവില് 52 കമ്പനികള്ക്കാണ് ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചിട്ടുള്ളത്.
അഗ്രോകെമിക്കല് കമ്പനിയായ ജിഎസ്പി ക്രോപ് സയന്സസ് പുതിയ ഓഹരികളുടെ വില്പ്പന വഴി 280 കോടി രൂപ സമാഹരിക്കും. ഇതിന് പുറമെ 60 ലക്ഷം നിലവിലുള്ള ഓഹരികളുടെ വില്പ്പന കൂടി നടത്തും.
തുടര്ന്നും കുടിശിക ഓഹരികളാക്കി മാറ്റുകയാണെങ്കില് സര്ക്കാരിന്റെ കമ്പനിയിലെ ഓഹരി ഉടമസ്ഥത 50 ശതമാനമായി ഉയരും. ഇതോടെ വൊഡാഫോണ് ഐഡിയയെ പൊതുമേഖലാ കമ്പനി എന്ന് വിളിക്കേണ്ടി വരും.
വിപണിയിലെ 30,000 കോടി രൂപയുടെ ഐപിഒകള് മാറ്റിവെച്ചതായാണ് അനലിസ്റ്റുകള് കണക്കാക്കുന്നത്.
ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ സാമ്പത്തിക വളര്ച്ച മെച്ചപ്പെടുത്തുന്നതിന് കൂടി ആവശ്യമാണെന്ന ബോധ്യം സര്ക്കാറിനു ഉണ്ടാകണം.
തുടര്ച്ചയായി 5 ദിവസം വിപണി മുന്നേറ്റം നടത്തുകയും നിഫ്റ്റിയ്ക്ക് 22,800 പോയിന്റിലുണ്ടായിരുന്ന ശക്തമായ പ്രതിരോധം മറികടക്കപ്പെടുകയും ചെയ്തപ്പോള് ഷോര്ട്ട് പൊസിഷനുകള് അവസാനിപ്പിക്കാന് ട്രേഡര്മാര് നിര്ബന്ധിതരായി.