ഒക്ടോബര്-ഡിസംബര് ത്രൈമാസത്തില് കല്യാണ് ജ്വല്ലേഴ്സ് 39 ശതമാനം വരുമാന വളര്ച്ചയും ഇന്ത്യന് ബിസിനസ്സില് 41 ശതമാനം വരുമാന വര്ദ്ധവും റിപ്പോര്ട്ട് ചെയ്തിട്ടും നിക്ഷേപക വികാരം പ്രതികൂലമാവുകയാണ് ചെയ്തത്.
കഴിഞ്ഞ വര്ഷം 27 മിഡ്കാപ് കമ്പനികളിലെ ഓഹരി പങ്കാളിത്തം അഞ്ച് ശതമാനത്തിലേറെയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള് ഉയര്ത്തിയത്.
വിപ്രോ, എസ്ബിഐ ലൈഫ് ഇന്ഷുറന്സ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ജനുവരി 17ന് പ്രഖ്യാപിക്കും.
അതേ സമയം ഒക്ടോബര്-ഡിസംബര് ത്രൈമാസത്തില് വിദേശ നിക്ഷേപക സ്ഥാപനങ്ങള് ഈ കമ്പനിയിലെ ഓഹരി ഉടമസ്ഥത 52.53 ശതമാനത്തില് നിന്നും 47.31 ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്.
ഗവേഷണ, അന്വേഷണ പദ്ധതികള് പൂര്ത്തിയാക്കിയതിനെ തുടര്ന്നാണ് ഹിന്ഡന്ബര്ഗ് റിസര്ച്ച് അടച്ചുപൂട്ടുന്നതെന്ന് സ്ഥാപകനായ നേറ്റ് ആന്ഡേഴ്സണ് പറഞ്ഞു.
ഡിസംബര് അവസാനത്തില് 27 മ്യൂച്വല് ഫണ്ടുകള് പേടിഎമ്മില് 11.20 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്. മുന് ത്രൈമാസത്തില് കൈവശം വച്ചിരുന്നത് 7.86 ശതമാനം ഓഹരികളാണ്.
അനലിസ്റ്റുകള് പൊതുവെ പ്രതീക്ഷിച്ചതിനേക്കാള് മികച്ച ലാഭവും വരുമാനവുമാണ് റിലയന്സ് ഇന്റസ്ട്രീസ് ഒക്ടോബര്-ഡിസംബര് ത്രൈമാസത്തില് കൈവരിച്ചത്.
ഏകദേശം 1290 കോടി രൂപയുടെ വില്പ്പനയാണ് എച്ച്ഡിഎഫ്സി ബാങ്കില് മ്യൂച്വല് ഫണ്ടുകള് നടത്തിയത്. സ്വിഗ്ഗി, ടിസിഎസ്, ബജാജ് ഫിനാന്സ്, ആര്ഇസി, ബജാജ് ഓട്ടോ എന്നിവയാണ് വില്പ്പനയ്ക്ക് വിധേയമായ മറ്റ് പ്രമുഖ ഓഹരികള്.
എന്എസ്ഇയില് ഇന്നലെ 1928.45 രൂപയില് ക്ലോസ് ചെയ്ത ഇന്ഫോസിസ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1812 രൂപയാണ്.
ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ മികച്ച പ്രവര്ത്തന ഫലത്തെ തുടര്ന്നാണ് ഹാവെല്സ് ഇന്ത്യയുടെ ഓഹരി വില ഉയര്ന്നത്.
2021-22ല് 21.13 കോടി രൂപയായിരുന്ന സ്റ്റാലിയന് ഇന്ത്യ ഫ്ളൂറോകെമിക്കല്സ് ലിമിറ്റഡിന്റെ ലാഭം 2023-24ല് 14.79 കോടി രൂപയായി കുറഞ്ഞു.
ആര്വിഎന്എല് ഇന്ന് 12 ശതമാനം ഉയര്ന്നു. 415.30 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില. ഇന്നലെ 190.01 രൂപയില് ക്ലോസ് ചെയ്ത ഇര്കോണ് 212.50 രൂപ വരെ ഉയര്ന്നു.
15 ശതമാനം വളര്ച്ചയോടെ 421.31 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്വര്ഷം സമാന കാലയളവില് ഇത് 367.54 കോടി രൂപയായിരുന്നു.
ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ മികച്ച പ്രവര്ത്തന ഫലത്തെ തുടര്ന്നാണ് എല്&ടി ടെക്നോളജി സര്വീസസിന്റെ ഓഹരി വില കുതിച്ചത്.
ഓഹരി വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടത്തിനിടയിലും 54 ലക്ഷത്തിലേറെ പുതിയ എസ്ഐപി അക്കൗണ്ടുകള് തുറന്നുവെന്നത് തീര്ച്ചയായും ആരോഗ്യകരമായ സൂചനയാണ്.
നിങ്ങളുടെ റിസ്ക് സന്നദ്ധതയെയും നിക്ഷേപ ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം ഇതില് ഏതിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്.