‘ബുള്ളിഷ്’ സെക്ടറുകള്‍ മാറിവരുന്നു; ഇടിഎഫ് തന്നെ മികച്ചത്

നേരത്തെ വിപണി നടത്തിയ മുന്നേറ്റത്തില്‍ ബാങ്കിംഗ് ഓഹരികളുടെ പങ്കാളിത്തം കുറവായിരുന്നു. ബാങ്കുകളുടെ വായ്പാ തിരിച്ചടവ് കുറയാനുള്ള സാധ്യത നിലനില്ക്കുന്നതും വായ്പാ വിതരണം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നതും ഈ ഓഹരികളുടെ ഡിമാന്റ് പരിമിതമാകുന്നതിന് കാരണമായി. എന്നാല്‍ ഓഹരി വിപണി കഴിഞ്ഞ മാസം ശക്തമായി മുന്നേറ്റം നടത്തിയപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ബാങ്കിങ് ഓഹരികളാണ്.