‘അസറ്റ് ബബ്ള്’ പൊട്ടുന്നത് എപ്പോള്?

ഉത്തേജക പാക്കേജുകള് വഴി വിപണിയിലെത്തുന്ന പണം ആദ്യം പോകുന്നത് വിവിധ ആസ്തി മേഖലകളിലേക്കാണ്. യഥാര്ത്ഥ സമ്പദ്വ്യവസ്ഥയില് ഉത്തേജനം ഉണ്ടാകുന്നത് വൈകി മാത്രമാണ്. കമ്പനികളുടെയും വ്യക്തികളുടെയും കൈയിലെത്തുന്ന പണം കടപ്പത്രങ്ങള്, ഓഹരി വിപണി, സ്വര്ണം തുടങ്ങിയ ആസ്തി മേഖലകളിലേക്ക് ഒഴുകുന്നത് വഴി കുമിള രൂപപ്പെടുത്തുന്നതിനാണ് വഴിവെക്കുന്നത്.