ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ ലാഭം 31 ശതമാനം വളര്‍ന്നു. 8887.5 കോടി രൂപയാണ് ഈ പാദത്തിലെ ഭാരതി എയര്‍ടെല്ലിന്റെ ലാഭം.
ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ വിപണികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമാണ്. ജാപ്പനീസ് സൂചികയായ നിക്കി 5 ശതമാനം ഇടിഞ്ഞു. തായ്വാന് വിപണി 5 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
ഇന്നലെ 31,797.86 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ എഫ്ഐഐകള്‍ 16,823.18 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, വോള്‍ട്ടാസ്, സീമെന്‍സ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം നവംബര്‍ 6ന് പ്രഖ്യാപിക്കും.
475 പോയിന്റ് നേട്ടം കൈവരിച്ച നിഫ്റ്റി ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം 24, 441 പോയിന്റാണ്. ആഗോള വിപണികളും ട്രംപിന്റെ വീഴ്ചയില്‍ ഊര്‍ജം കൈവരിച്ച് മുന്നേറ്റം നടത്തി.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതാണ് ഓട്ടോ ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
എന്‍എസ്ഇയില്‍ ഇന്നലെ 689.70 രൂപയില്‍ ക്ലോസ് ചെയ്ത ലെന്‍സ്കാര്‍ട്ട് ഇന്ന് 762.75 രൂപ വരെ ഉയര്‍ന്നു. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വിലയാണ്.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച രണ്ടാം പാദ ഫലത്തിനു ശേഷം അനലിസ്റ്റുകള്‍ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തിയതാണ് വിലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
ഫുഡ് ഡെലിവറി, ക്വിക്ക് കോമേഴ്സ് എന്നീ മേഖലകളിലെ തലതൊട്ടപ്പന്മാരായ രണ്ട് കമ്പനികളുടെ മാനേജ്മെന്റ് മികവിലെ അന്തരമാണ് ഓഹരികളുടെ പ്രകടനത്തിലും കാണുന്നത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പമാണ് ലോകസമ്പദ്വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.