2022ല് ഇതുവരെ 50 കമ്പനികള് സെബിക്ക് ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സമര്പ്പിച്ചു. ഇത് 2007നു ശേഷമുള്ള ഉയര്ന്ന സംഖ്യയാണ്. 2007ല് 121 കമ്പനികളാണ് അപേക്ഷ നല്കിയത്.
എ യു സ്മോള് ഫിനാന്സ് ബാങ്ക് 9 ശതമാനം ഇടിവാണ് നേരിട്ടത്. ആര്ബിഎല് ബാങ്ക് ഓഹരി ഇന്ന് അഞ്ച് ശതമാനം ഇടിവ് നേരിട്ടു.
ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാനുള്ള നീക്കം സൊമാറ്റോ ലാഭക്ഷമതയിലെത്തുന്നതില് കാലതാമസമുണ്ടാക്കുമെന്ന നിഗമനമാണ് അനലിസ്റ്റുകള് മുന്നോട്ടുവെക്കുന്നത്.
78.59 വരെയാണ് ഡോളര് വില ഇന്ന് ഇടിഞ്ഞത്. രൂപയുടെ മൂല്യം ഇനിയും ഇടിയുകയാണെങ്കില് ഡോളര് വിറ്റഴിച്ച് റിസര്വ് ബാങ്ക് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സ് യു വി 700, താര് എന്നിവയ്ക്ക് ശക്തമായ ഡിമാന്റ് നിലനില്ക്കുമ്പോഴാണ് സ്കോര്പ്പിയോ-എന് എന്ന പുതിയ മോഡലുമായി മഹീന്ദ്ര രംഗത്തെത്തിയത്.
നിലവിലുള്ള വിലയില് നിന്നും 20 ശതമാനം പ്രീമിയത്തോടെ ഓഹരികള് തിരികെ വാങ്ങുമെന്നാണ് പ്രഖ്യാപനം. 4600 രൂപ ചെലവിട്ട് 5.43 ദശലക്ഷം ഓഹരികളാണ് വാങ്ങുന്നത്.
റിസര്വ് ബാങ്ക് റെപ്പോ നിരക്കില് 1.10 ശതമാനം വര്ധന കൂടി വരുത്തുമെന്നാണ് അനലിസ്റ്റുകള് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും ഭവന വായ്പാ നിരക്കിലും വര്ധനയുണ്ടാകും.
ഓഹരികളുടെ വില ന്യായമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ് പുസ്തകമൂല്യവും ഓഹരി വിലയും തമ്മിലുള്ള അനുപാതം.
ഇന്ത്യയുടെ വളര്ച്ചാ സാധ്യതയുടെ അടിസ്ഥാനത്തില് നീതികരിക്കാവുന്ന മൂല്യം മാത്രമാണ് ഇവിടുത്തെ ഓഹരി വിപണിക്കുള്ളത്. ഇന്ത്യയിലെ ഏത് മേഖലയില് നോക്കിയാലും ഉയര്ന്ന വളര്ച്ച കൈവരിക്കാനുള്ള സാധ്യതയാണ് നിലനില്ക്കുന്നത്.
അമിതമൂല്യത്തിലായിരുന്ന ടെക്നോളജി, ഐടി ഓഹരികള് ന്യായമൂല്യത്തിലെത്താന് പര്യാപ്തമായ തിരുത്തലാണ് ഉണ്ടായത്. ഇത് നിക്ഷേപകര്ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.