Pages Navigation Menu

know with an edge

രഘുറാം രാജന്‍റെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കുമോ?

Posted by on Jul 22, 2020 in Editorials | 0 comments

പ്രധാനമന്ത്രിയുടെ ഓഫീസിന് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാവുന്നതിനപ്പുറമാണ് നാം നേരിടുന്ന സാമ്പത്തിക ദുരന്തമെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ മാത്രം നട ത്തിയ സര്‍ക്കാരിന്‍റെ പിടിപ്പുകേട് ഒരിക്കല്‍ കൂടി വ്യക്തമായ സാഹചര്യത്തിലാണ് രഘുറാം രാജന്‍ പ്രശ്നത്തിന്‍റെ ഗൗരവത്തിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കുന്നത്. സര്‍ക്കാരിന് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ട് പ്രതിപക്ഷത്തിന്‍റെ കൂടി സഹകരണത്തോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ചെയ്യേണ്ടതെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നു. ആവശ്യമെങ്കില്‍ മുന്‍ ധനമന്ത്രിമാരുടെ വൈദഗ്ധ്യം കൂടി ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. ഇപ്പോഴത്തെ നമ്മുടെ ധനമന്ത്രി സാമ്പത്തിക നില വിലയിരു ത്തി ഉചിതമായ തീരുമാനങ്ങളെടുക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്‍റെ ഈ നിര്‍ദേശം. യാതൊരു നടപടിയും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നാല്‍ നമ്മു ടെ സമ്പദ്വ്യവസ്ഥ മുമ്പുണ്ടായിരുന്നതിന്‍റെ നിഴല്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ധനകമ്മിയെ കുറിച്ച് വേവലാതിപ്പെടേണ്ട സമയമല്ല ഇതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവിടേണ്ട സമയമാണ് ഇതെന്നും ധനകമ്മി കൂടിയാല്‍ റേറ്റിംഗ് ഏജന്‍സികള്‍ എന്തു ചെയ്യുമെന്നതിനെ കുറിച്ച് ആശങ്കപ്പെടുകയല്ല ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുമ്പോള്‍ സന്ദേശം വ്യക്തമാണ്....

Read More

എസ്ഐപി ജനകീയമാകുന്നു

Posted by on May 15, 2019 in Editorials, Ohari | 0 comments

ഓഹരി വിപണിയെ നിക്ഷേപകര്‍ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് 2018-19 സാമ്പത്തി ക വര്‍ഷത്തിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐ പി) വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ഗണ്യമായ വര്‍ധന. 92,693 കോടി രൂപയാണ് എസ്ഐപി വഴി 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള 12 മാസകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് എസ്ഐപി വഴിയുള്ള നിക്ഷേപത്തിലുണ്ടായ വര്‍ധന 38 ശതമാനമാണ്. എസ്ഐപി വഴിയുണ്ടായ നിക്ഷേപം 2017-18ല്‍ 67,190 കോടി രൂപയും 2016-17ല്‍ 43,921 കോടി രൂപയുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ എസ്ഐപി എത്രത്തോളം ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമായി മാറി കഴിഞ്ഞുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറുകിട നിക്ഷേപകരാണ് പ്രധാനമായും എസ്ഐപി വഴി നിക്ഷേപം നടത്തുന്നത്. ബാങ്കുകളിലെ റെക്കറിംഗ് ഡെപ്പോസി റ്റുകളില്‍ നിക്ഷേപിക്കുന്നതു പോലെ എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗമാണ് എസ്ഐ പി. ഇത് ഓഹരി ബന്ധിത നിക്ഷേപത്തിന് വളരെ ഫലപ്രദമാ ണെന്ന് ചെറുകിട നിക്ഷേപകര്‍ക്ക് ബോധ്യപ്പെട്ടതാണ് നിക്ഷേപ ത്തിലെ ഈ വളര്‍ച്ചക്ക് പ്രധാന കാരണം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ 8000 കോടി രൂപക്ക് മുകളിലാ ണ് എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം. 2017 മാര്‍ച്ചില്‍ 4335 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്ത് 2019 മാര്‍ച്ചില്‍ 8055 കോടി രൂപയാണ് എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലെ...

Read More

വിപണിയുടെ ഗതിമാറ്റം

Posted by on Apr 12, 2019 in Editorials, Ohari | 0 comments

ഓഹരി വിപണിയുടെ ഗതിയും അനലിസ്റ്റുകളുടെ സ്വരവും പൊടുന്നനെയാണ് മാറിയത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാ യ നിഫ്റ്റി ഒരു മാസത്തിനുള്ളില്‍ 900 പോയിന്‍റോളം ഉയര്‍ന്ന പ്പോള്‍ വിപണിയെ കുറിച്ചുള്ള അനലിസ്റ്റുകളുടെ നിഗമനങ്ങളും കണക്കുകൂട്ടലുകളും പുനര്‍വിചിന്തനത്തിന് വിധേയമായി. ഗോള്‍ഡ്മാന്‍ സാച്സ് പോലുള്ള ആഗോള ഗവേഷണ സ്ഥാപ നങ്ങള്‍ നിഫ്റ്റിയുടെ പുതിയ ഉയരങ്ങള്‍ പ്രവചിക്കുന്ന നിലയി ലേക്ക് തങ്ങളുടെ വിപണി വിശകലനങ്ങള്‍ മാറ്റിയെഴുതി. രാഷ്ട്രീയ അനിശ്ചിതത്വം ഒഴിഞ്ഞുപോകുന്നുവെന്ന സൂചന യാണ് പൊടുന്നനെയുണ്ടായ ഈ മാറ്റത്തിന് കാരണം. മറ്റൊന്നും വ്യത്യാസപ്പെട്ടിട്ടില്ല. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പതി ഞ്ഞ പ്രതീക്ഷകളും തൊഴിലവസരങ്ങളില്‍ മതിയായ വര്‍ധന യുണ്ടാകാത്തതിനെ കുറിച്ചുള്ള ആശങ്കകളും മുമ്പത്തേതു പോലെ തന്നെ നിലനില്‍ക്കുന്നു. തൊഴിലവസരങ്ങളിലെ വളര്‍ച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനു അടുത്തു പോലും എത്തിയിട്ടില്ല. എല്ലാ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു മെന്നായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മോദിയുടെ വാഗ്ദാനം. അഞ്ച് വര്‍ഷത്തിനു ശേഷം ഈ തിര ഞ്ഞെടുപ്പ് വാഗ്ദാനത്തിന് എന്തു സംഭവിച്ചുവെന്നത് ഗൗരവമു ള്ള ഒരു പ്രചാരണ വിഷയമായി ഉയര്‍ന്നു വരിക പോലും ചെയ്യുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസ രങ്ങളെ നോട്ട് നിരോധനം എന്ന ‘സാമ്പത്തിക പാതക’ത്തിലൂടെ തുലച്ചു കളഞ്ഞതും ഒരു ചര്‍ച്ചാ വിഷയമാകുന്നില്ല. മാറിയത് വിപണിയുടെ ‘സെന്‍റിമെന്‍റ്സ്’ ആണ്. രാഷ്ട്രീയ സ്ഥിരതയെ കുറിച്ചുള്ള പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുന്ന അനു കൂല വികാരമാണ് വിപണിയെ...

Read More

കമ്പനി ഭരണ മികവ് പ്രധാനം

Posted by on Mar 9, 2019 in Editorials, Ohari | 0 comments

കമ്പനി ഭരണ നിലവാരം എന്നത് ഓഹരികളുടെ തിരഞ്ഞെ ടുപ്പില്‍ എത്രത്തോളം പ്രധാനമാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി നിക്ഷേപകരെ ഓര്‍മപ്പെടുത്തി കൊണ്ടാണ് പല ഓഹരി കളും കഴിഞ്ഞ ആറ് മാസത്തിനിടെ കനത്ത തിരുത്തലിന് വിധേയമായത്. നിക്ഷേപകരുടെ സമ്പത്തില്‍ കടുത്ത മൂല്യ ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ട് പല ഓഹരികളും കരടികളുടെ ഗാഢാലിംഗനത്തില്‍ അമര്‍ന്നു. വായ്പ കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുക, സാമ്പത്തിക അനാരോഗ്യം മറച്ചുവെക്കുക, പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ അമിതമായി പണയപ്പെടുത്തുക, ഗുരുതരമായ പരാതികള്‍ നേരിടേണ്ടി വരിക തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ നേരിട്ട കമ്പനികളുടെ ഓഹരികളാണ് കഴിഞ്ഞ മാസങ്ങളില്‍ കനത്ത ഇടിവിന് വിധേയമായത്. ഒറ്റ ദിവസം കൊണ്ട് ഇരുപതും മുപ്പതും ശതമാനം ഓഹരി വില ഇടിയുന്ന അസാധാരണ സ്ഥിതി വിശേഷത്തെയാണ് പല കമ്പനികളും നേരിട്ടത്. സാധാരണ നിക്ഷേപകരുടെ മുന്നില്‍ കോര്‍പ്പറേറ്റ് ഭരണത്തെ കുറിച്ച് പല ആശങ്കകളാണ് ഉയരുന്നത്. ഏവര്‍ക്കും പരിചിതമായതും പ്രശസ്തവുമായ മാനേജ്മെന്‍റ് നാമങ്ങളെ പോലും ‘സ്കാനിംഗി’ന് വിധേയമാക്കേണ്ട വിധം കോര്‍പ്പറേറ്റ് ഭരണം എന്നത് ഒരു സങ്കീര്‍ണമായ വിഷയമായി മാറിയിരിക്കുമ്പോള്‍ ധാര്‍മികതയും സുതാര്യതയും നിലനിര്‍ത്തുന്ന കോര്‍പ്പറേറ്റ് നേതാക്കളുടെ കമ്പനികള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ആകര്‍ഷകമായി മാറുന്നത് സ്വാഭാവികം. കോര്‍ പ്പറേറ്റ് ഭരണ മികവ് പുലര്‍ത്തുന്ന ഒരു വിഭാഗം കമ്പനികളുടെ ഓഹരികള്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടത്തെ ശക്തമായി പ്രതിരോധിക്കുകയും അത്തരം ഓഹരികള്‍ക്ക് ഡിമാന്‍റ് വര്‍ധി ക്കുകയും ചെയ്യുന്നു. എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയു ടെ...

Read More

വിപണി നല്‍കുന്ന പാഠം

Posted by on Feb 7, 2019 in Editorials, Ohari | 0 comments

ഓഹരി സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും ഉള്‍ പ്പെട്ട വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് സുരക്ഷിത മെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇത് ചിലപ്പോഴൊ ക്കെ തെറ്റാറുണ്ട്. സൂചികാധിഷ്ഠിത ഓഹരികളായ ടാറ്റാ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ മാസങ്ങളില്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. ടാറ്റാ മോട്ടോഴ്സ് എട്ട് വര്‍ഷ ത്തെ താഴ്ന്ന വിലയിലേക്കും സണ്‍ ഫാര്‍മ അഞ്ച് വര്‍ഷത്തെ താഴ്ന്ന വിലയിലേക്കും ഇടിയുന്നതാണ് കണ്ടത്. സ്വാഭാവിക മായും ഈ ഓഹരികളില്‍ നേരത്തെ നിക്ഷേപം നടത്തിയവര്‍ ക്ക് നിരാശ ജനിപ്പിക്കുന്നതായിരുന്നു കനത്ത തിരുത്തല്‍. പ്രതികൂലമായ വാര്‍ത്തകളാണ് ഈ കമ്പനികളുടെ ഓഹരി കളിലും പ്രതികൂലമായ പ്രതിഫലനം സൃഷ്ടിച്ചത്. അതേ സമ യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കമ്പനികള്‍ക്ക് കരകയറ്റ ത്തിനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിച്ചായിരിക്കണം നിക്ഷേപകര്‍ തീരുമാനമെടുക്കേണ്ടത്. ചെറുകിട കമ്പനികള്‍ ക്കും ബിസിനസിലെ ഭാവിസാധ്യത സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്ന കമ്പനികള്‍ക്കും കരകയറ്റത്തിനുള്ള സാധ്യത കുറവാണ്. അതേ സമയം ആഗോള വിപണിയിലെ വമ്പന്‍ സാ ന്നിധ്യങ്ങളായ ടാറ്റാ മോട്ടോഴ്സും സണ്‍ ഫാര്‍മയും ടാറ്റാ സ്റ്റീലു മൊക്കെ കരകയറ്റത്തിന് സാധ്യതയുള്ള കമ്പനികളാണ്. ബിസി നസിലെ പ്രതികൂല ചക്രങ്ങളെ അതിജീവിക്കാനും കമ്പനി ഭരണ നിലവാരം സംബന്ധിച്ച പരാതികളെ അതിജീവിച്ച് ഉയിര്‍ ത്തെണീല്‍ക്കാനുമുള്ള കെല്‍പ്പ് ഈ കമ്പനികള്‍ക്കുണ്ട്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ മാത്രമേ ഓഹരി വിപണിയി ല്‍ നിന്നും മികച്ച നേട്ടം ഉണ്ടാക്കാനാകൂ. റിലയന്‍സും ഇന്‍ഫോ സിസും...

Read More

മോദിയേക്കാള്‍ വലിയ തുറുപ്പുചീട്ട്

Posted by on Jan 4, 2019 in Editorials, Ohari | 0 comments

2019ലേക്ക് ബിജെപി കടക്കുന്നത് അഞ്ച് ട്രംപ് കാര്‍ഡുകളു മായാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് ചൂണ്ടികാട്ടുന്നു. മെഷീന്‍, മോദി, മന്ദിര്‍, മീഡിയ, മണി എന്നിവയാണ് ഈ അഞ്ച് ട്രംപ് കാര്‍ഡുകള്‍. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇവയില്‍ ചില ചീട്ടുകളെ കീറിയെറിഞ്ഞു കളഞ്ഞു. ബിജെപിയുടെ അപാരശേഷിയുള്ള പാര്‍ട്ടി ‘മെഷീനും’ കൈവശമുള്ള അളവറ്റ ‘മണി’യും ‘മന്ദിര്‍’ മുദ്രാവാക്യവും കൊണ്ടു മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് തെളിയിക്കപ്പെട്ടു. മോദി എന്ന ട്രംപ് കാര്‍ഡില്‍ ഓഹരി വിപണിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അടുത്ത മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് ജയിക്കാനുള്ള പലതും ചെയ്യാന്‍ മോദിക്ക് കഴിയുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. സംസ്ഥാന നിയമസഭാ തിര ഞ്ഞെടുപ്പുകളുടെ ഫലത്തെ അവഗണിച്ച് നിഫ്റ്റി 11,000 പോയിന്‍റിന് തൊട്ടടുത്തേക്ക് ഉയര്‍ന്നതിന്‍റെ കാരണവും അതുതന്നെ. മീഡിയ ഇപ്പോഴും ബിജെപിയുടെ തുറുപ്പുചീട്ടാണ്. നരേന്ദ്ര മോദി എന്ന നേതാവിന്‍റെ പ്രതിഛായയെ  ഊതിവീര്‍പ്പിക്കാന്‍ വേണ്ടത്ര കാര്യങ്ങള്‍ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴി ഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ട്. ഒപ്പം സര്‍ക്കാരിനെ കുത്തിനോവിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.  തിരഞ്ഞെടുപ്പ് അടുക്കു മ്പോള്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ചമക്കുന്നതി ലുപരി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും പിന്നാ മ്പുറ വിശേഷങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പ്രത്യേക ജാഗ്രത കാട്ടുന്നതിലൂടെയാകും മാധ്യമങ്ങള്‍ മോദിയെ സഹായിക്കുക. ഇപ്പോഴും അവര്‍ അത് തന്നെയാണ് ചെയ്യുന്നത്. 59 മിനുട്ടില്‍ വായ്പ എന്ന മോദിയുടെ പദ്ധതി അഴിമതിയുടെ...

Read More

സര്‍ക്കാരിന്‍റെ ‘സെല്‍ഫ് ഗോളു’കള്‍

Posted by on Dec 7, 2018 in Editorials, Ohari | 0 comments

മോദി സര്‍ക്കാരിന്‍റെ ആദ്യവര്‍ഷങ്ങളില്‍ സാമ്പത്തിക സൂചകങ്ങള്‍ വളരെ അനുകൂലമായ നിലയിലായിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവായിരുന്നു ഏറ്റവും അനുകൂലമായ ഘടകം. ഇത് കറന്‍റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും കുറയുന്നതിന് സഹായകമായി. പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചു. എന്നാല്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മിടുക്കനെന്ന് കീര്‍ത്തികേട്ട നരേന്ദ്ര മോദി സാമ്പത്തിക കാര്യങ്ങളില്‍ തല തിരിഞ്ഞ സമീപനമാണ് സ്വീകരിച്ചത്. അതിന്‍റെ ഭവിഷ്യത്തുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്. 2014 മെയില്‍ മോദി അധികാരമേല്‍ക്കുന്ന സമയത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളറിന് മുകളിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ വില 50 ഡോളറിലേക്ക് താഴ്ന്നു. 2016 ജനുവരിയില്‍ വില 30 ഡോളറിന് താഴെയെത്തി. ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ നാലില്‍ മൂന്നും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന് വില ഇടിവ് അനുഗ്രഹമായി. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നതിന് ഏറെ അനുകൂലമായ സാഹചര്യമാണ് ഒരുങ്ങിയത്. എന്നാല്‍ ആ സമയത്താണ് എല്ലാ അനുകൂല ഘടകങ്ങളുടെയും ഗുണഫലങ്ങളെ നിര്‍വീര്യമാക്കുന്ന നോട്ട് നിരോധനം മോദി നടപ്പിലാക്കിയത്. ധനതത്വശാസ്ത്ര നിയമങ്ങള്‍ക്ക് വഴങ്ങാത്ത ആ നടപടി രാജ്യത്തിന്‍റെ വളര്‍ച്ചയെ പിറകോട്ടു വലിച്ചു. ലോകം മുഴുവന്‍ വളര്‍ന്ന സമയത്ത് നമ്മുടെ വളര്‍ച്ചയെ പിറ കോട്ട് വലിച്ചതിന് ഒരു കാരണം നോട്ട് നിരോധനമായിരുന്നു വെന്ന് രഘുറാം രാജനെ പോലുള്ള ധനതത്വശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞ സമയത്ത് കറന്‍റ് അക്കൗണ്ട്...

Read More

മോദി പഠിച്ചത്‌ ഏത്‌ സ്‌കൂളില്‍?

Posted by on Oct 10, 2018 in Editorials, Ohari | 0 comments

ഫുട്‌ബോള്‍ കളിക്കാരന്‍ പന്ത്‌ അടിച്ചതിനു ശേഷം ഗോള്‍ പോസ്റ്റ്‌ തോന്നുംപടി മാറ്റുന്നതു പോലെയാണ്‌ നോട്ട്‌ നിരോധനം എന്ന നടപടിയും അതിന്റെ ലക്ഷ്യമെന്തെന്ന പ്രഖ്യാപനങ്ങളും ഉണ്ടായത്‌. കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന്‌ ആദ്യം പറഞ്ഞു. പക്ഷേ ആ ഗോള്‍ പോസ്റ്റില്‍ നിന്നും നോട്ട്‌ നിരോധനം എന്ന പന്ത്‌ ഗതി മാറി പോവുകയാണെന്ന്‌ മനസിലായതോടെ കറന്‍സിയുടെ ഉപയോഗം കുറച്ച്‌ ഡിജിറ്റല്‍ ഇകോണമി സ്ഥാപിക്കുക എന്ന പുതിയ ഗോള്‍ പോസ്റ്റ്‌ കൊണ്ടുനിര്‍ത്തി. പക്ഷേ ആ ലക്ഷ്യത്തിലേക്കും പന്ത്‌ നീങ്ങിയില്ല. ഒടുവില്‍ ബൂമറാംഗ്‌ പോലെ അടിച്ചവന്റെ കാലിലേക്ക്‌ തന്നെ പന്ത്‌ തിരിച്ചെത്തിയതു പോലുള്ള സ്ഥിതിയായി. ഒരു ലക്ഷ്യവും കൈവരിച്ചില്ല. എന്തിനായിരുന്നു ഈ വൃഥാവ്യായാമമെന്ന ചോദ്യത്തിന്‌ സര്‍ക്കാരിനൊട്ടു മറുപടിയുമില്ല. നിരോധിച്ച 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തി. നോട്ട്‌ നിരോധനത്തിന്‌ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായി കറന്‍സി ഉപയോഗം. അത്യപൂര്‍വമായ നടപടിയിലൂടെ ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ നരേന്ദ്ര മോദി സര്‍ക്കാരിന്‌ മേല്‍ നോട്ട്‌ നിരോധനം പതിപ്പിച്ച കറ തേച്ചാലും മായ്‌ച്ചാലും പോകില്ലെന്ന സ്ഥിതിയായി. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ പത്ത്‌ വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നത്‌ ഒരു ധനകാര്യ ശാസ്‌ത്രജ്ഞനായിരുന്നു. ആദ്യത്തെ ഊഴം വിജയകരമായി പൂര്‍ത്തിയാക്കി, രണ്ടാമൂഴത്തിനിറങ്ങിയപ്പോള്‍ മന്‍മോഹന്‍സിംഗിന്‌ പലപ്പോഴും ചുവടുകള്‍ തെറ്റി. രണ്ടാം യുപിഎ സര്‍ക്കാര്‍ വീഴ്‌ചകള്‍ വരുത്തിയപ്പോള്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ പറഞ്ഞിരുന്നത്‌ നമുക്ക്‌ പ്രധാനമന്ത്രിയായി വേണ്ടത്‌ ഒരു സാമ്പത്തിക വിദഗ്‌ധനെയല്ല, രാഷ്‌ട്രീയ നേതാവിനെയാണ്‌ എന്നാണ്‌. ഇന്ത്യയിലെ...

Read More

വിപണിയുടെ ഗതി അപ്രവചനീയം

Posted by on Sep 5, 2018 in Editorials, Ohari | 0 comments

മാര്‍ച്ചില്‍ നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞപ്പോള്‍ വിപണിയില്‍ തിരുത്തല്‍ കൂടുതല്‍ ശക്തമാകുമോ എന്ന ആശങ്ക നിക്ഷേപകരെ പിടികൂടിയിരുന്നു. എന്നാല്‍ അതിനു ശേഷം നിക്ഷേപകരെ വിസ്‌മയിപ്പിച്ചുകൊണ്ട്‌ ഓഹരി വിപണി മുന്നേറുകയാണ്‌ ചെയ്‌തത്‌. ഓഗസ്റ്റില്‍ നിഫ്‌റ്റി 11,500 പോയിന്റ്‌ പിന്നിട്ട്‌ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക്‌ കുതിച്ചുകയറിയപ്പോള്‍ വിപണിയുടെ അപ്രവചനീയ സ്വഭാവത്തിനുള്ള മറ്റൊരു മികച്ച ഉദാഹരണം കൂടിയായി അത്‌. കഴിഞ്ഞ വര്‍ഷം ബുള്‍ റാലിയില്‍ പങ്കെടുക്കാതിരുന്ന ഐടി, ഫാര്‍മ തുടങ്ങിയ മേഖലകള്‍ വീണ്ടും കരുത്ത്‌ ആര്‍ജിക്കുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ അതിശയകരമായി വിപണി പെരുമാറുന്ന മുന്നനുഭവങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്‌. അപ്രവചനീയത വിപണിയുടെ അടിസ്ഥാന സ്വഭാവമാണ്‌. ഭാവിയില്‍ വിപണി എങ്ങനെ നീങ്ങുമെന്നോ ഏത്‌ മേഖല മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നോ ഇന്ന്‌ പറയാനാകില്ല. ഈ അനിശ്ചിതത്വവും അപ്രവചനീയതയും തന്നെയാണ്‌ വിപണിയുടെ ആക ര്‍ഷണീയത. അത്‌ തിരിച്ചറിഞ്ഞ്‌ ആസൂത്രിതവും വൈവിധ്യവല്‍കൃതവുമായ നിക്ഷേപം ദീര്‍ഘകാലത്തേക്ക്‌ തുടരുന്നവരാണ്‌ എപ്പോഴും വിപണിയില്‍ വിജയിക്കുന്നത്‌. ക്ഷമാശീലവും സമചിത്തതയും പുലര്‍ത്തിക്കൊണ്ടുള്ള ദീര്‍ഘകാല സമീപനമാണ്‌ വിപണിയില്‍ വിജയിക്കുന്നതിന്‌ നിക്ഷേപകര്‍ക്കുണ്ടാകേണ്ടത്‌. കയറ്റിറക്കങ്ങള്‍ വിപണിയുടെ സഹജ സ്വാഭാവമാണ്‌. കയറാനും ഇറങ്ങാനുമുള്ള കാരണങ്ങള്‍ക്കായാണ്‌ വിപണി എപ്പോ ഴും കാത്തിരിക്കുന്നത്‌. അതേ സമയം കാരണങ്ങളുടെ ഇരുപുറങ്ങള്‍ തേടി ഓരോ ദിവസവും വിപണിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയല്ല നിക്ഷേപകന്റെ ജോലി. അങ്ങനെ ചെയ്‌താല്‍ ഒരിക്കലും ഒരാള്‍ക്ക്‌ നല്ല നിക്ഷേപകനാകാന്‍ സാധിക്കില്ല. വിപണിയുടെ ഓരോ നിലയിലും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ...

Read More

മികച്ച മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകള്‍

Posted by on Feb 12, 2018 in Editorials, Ohari | 0 comments

ബെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപാവസരങ്ങള്‍ സുലഭമായിരിക്കും. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തകമൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയ മൂല്യനിര്‍ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ചെലവ് കുറഞ്ഞ നിലയില്‍ നിക്ഷേപം നടത്താവുന്ന മുന്‍നിര ഓഹരികള്‍ പോലും സുലഭമായിരിക്കും. പക്ഷേ നിക്ഷേപം നടത്തുന്നതിന് ആത്മവിശ്വാസം ഉണ്ടാകണമല്ലോ. സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ചിത്രം മങ്ങിയിരിക്കുകയും കമ്പനികളുടെ പ്രവര്‍ത്തനം മികച്ചതല്ലാതിരിക്കുകയും അതിന്‍റെയെല്ലാം ഫലമായി ഓഹരി വില ഇടിയുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള സന്നദ്ധത മിക്ക നിക്ഷേപകര്‍ക്കുമുണ്ടാകില്ല. ബെയര്‍ മാര്‍ക്കറ്റിനെ അവര്‍ വീക്ഷിക്കുന്നത് തുടര്‍ന്നും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന ആശങ്കയോടെയാകും. നേര്‍വിപരീതമാണ് ബുള്‍ മാര്‍ക്കറ്റിലെ സ്ഥിതി. മൂല്യനിര്‍ ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചെലവേറിയ ഓഹരികള്‍ പോലും കുതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് അവിടെ നിക്ഷേപകര്‍ കാണുന്നത്. ഉയര്‍ന്ന പ്രീമിയത്തോടെ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ സുലഭമായിരിക്കുന്ന സ്ഥിതിയില്‍ മികച്ച നേട്ടം മോഹിച്ച് നിക്ഷേപം നടത്തുന്നതിനായുള്ള പ്രേരണ നിക്ഷേപകരിലുണ്ടാകുക സ്വാഭാവികം. പക്ഷേ ചെലവേറിയ ഓഹരികളുടെ കൂട്ടത്തില്‍ നിന്ന് ഒരു തിരഞ്ഞെടുപ്പ് നടത്തുക ഏറെ പ്രയാസകരം. ചെറുകിട ഓഹരികളില്‍ പോലും കാര്യമായ തിരച്ചില്‍ നടത്തിയാല്‍ ന്യായവിലയില്‍ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല. ഇപ്പോള്‍ വിപണി കടന്നുപോകുന്നത് രണ്ടാമത് പറഞ്ഞ സ്ഥിതിവിശേഷത്തിലൂടെയാണ്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള താല്‍പ്പര്യം സാധാരണക്കാരില്‍ പോലും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരി നിക്ഷേപം നടത്തുന്നതിന് പകരം...

Read More