സെന്സെക്സ് 148 പോയിന്റ് ഇടിഞ്ഞ് 83,311ലും നിഫ്റ്റി 88 പോയിന്റ് നഷ്ടത്തോടെ 25,510ലും വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച എന്എസ്ഇയില് 831.40 രൂപയില് ക്ലോസ് ചെയ്ത ഹിന്ഡാല്കോ ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 770.15 രൂപയാണ്.
2900 കോടി രൂപയാണ് ഐപിഒയിലൂടെ എംവീ ഫോട്ടോവൊളാറ്റിക് സമാഹരിക്കുന്നത്. 2143.9 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പ്പനയും 756.1 കോടി രൂപയുടെ ഓഫര് ഫോര് സെയിലും ഉള്പ്പെട്ടതാണ് ഐപിഒ.
ലിസ്റ്റിംഗിനു ശേഷം എന്എസ്ഇയില് 760 രൂപ വരെ ഉയര്ന്നെങ്കിലും പിന്നീട് 692.55 രൂപ വരെ ഇടിഞ്ഞു. ശക്തമായ ചാഞ്ചാട്ടമാണ് ഈ ഓഹരിയില് ഇന്നുണ്ടായത്.
എന്എസ്ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 18.26 ശതമാനമായാണ് ഉയര്ന്നത്. ഇത് സര്വകാല റെക്കോഡ് ആണ്.
103-109 രൂപയാണ് ഇഷ്യു വില. 137 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. നവംബര് 18ന് ഫിസിക്സ്വാല ലിമിറ്റഡിന്റെ ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
അപ്പോളോ ഹോസ്പിറ്റല്സ്, ലുപിന്, എല്ഐസി തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം നവംബര് 6ന് പ്രഖ്യാപിക്കും.
സെന്സെക്സ് 519 പോയിന്റ് ഇടിഞ്ഞ് 83,459ലും നിഫ്റ്റി 165 പോയിന്റ് നഷ്ടത്തോടെ 25,597ലും വ്യാപാരം അവസാനിപ്പിച്ചു.
കണ്സ്യൂമര് കമ്പനികളിലെ ഓഹരി പങ്കാളിത്തം ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് നാല് ശതമാനം വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള് കുറച്ചു.
അമിത വിലയാണ് ഈ ഐപിഒയുടേത് എന്നാണ് അനലിസ്റ്റുകള് ചൂണ്ടികാട്ടുന്നത്. 70,000 കോടി രൂപ വിപണിമൂല്യം കണക്കാക്കിയാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്.
സെന്സെക്സ് 40 പോയിന്റ് ഉയര്ന്ന് 83,978ലും നിഫ്റ്റി 41 പോയിന്റ് നേട്ടത്തോടെ 25,763ലും വ്യാപാരം അവസാനിപ്പിച്ചു.
ഗ്രോയും പൈന് ലാബ്സുമാണ് ഈയാഴ്ച സബ്സ്ക്രിപ്ഷന് ആരംഭിക്കുന്ന മെയിന്ബോര്ഡ് ഐപിഒകള്. ഇവയ്ക്കു പുറമെ നാല് എസ്എംഇ ഐപിഒകളും വിപണിയിലെത്തും.
തുടര്ച്ചയായി നാലാമത്തെ മാസമാണ് വിദേശ നിക്ഷേപകര് ദ്വിതീയ വിപണിയില് നടത്തുന്നതിനേക്കാള് കൂടുതല് നിക്ഷേപം പ്രാഥമിക വിപണിയില് നടത്തുന്നത്.
210-221 രൂപയാണ് ഇഷ്യു വില. 67 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. നവംബര് 14ന് പൈന് ലാബ്സ് ലിമിറ്റഡിന്റെ ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ലെന്സ്കാര്ട്ടിന്റെ ഉയര്ന്ന ഇഷ്യു വില 402 രൂപയാണ്. ഇത് കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ പ്രതി ഓഹരി വരുമാനത്തിന്റെ 235 മടങ്ങാണ്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് ടൈറ്റാന് കമ്പനിയുടെ ലാഭം 42.7 ശതമാനം വര്ധിച്ചു.
ഇന്നലെ 2074 രൂപയില് ക്ലോസ് ചെയ്ത ഭാരതി എയര്ടെല്ലിന്റെ ഓഹരി വില ഇന്ന് രാവിലെ 2135.60 രൂപ വരെ മുന്നേറി. ഇത് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്ന്ന വിലയാണ്.
നിലവില് ഗ്രോയുടെ ഗ്രേ മാര്ക്കറ്റ് പ്രീമിയം 17 ശതമാനമാണ്. ഈ പ്രീമിയം ലിസ്റ്റിംഗിലും നിലനില്ക്കുകയാണെങ്കില് നിക്ഷേപകര്ക്ക് നേട്ടം പ്രതീക്ഷിക്കാം.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് ഗോദ്റെജ് കണ്സ്യൂമര് പ്രൊഡക്ട്സിന്റെ ലാഭം 6.5 ശതമാനം ഇടിഞ്ഞുവെങ്കിലും നിക്ഷേപകര് ഓഹരി വാങ്ങാനാണ് താല്പ്പര്യമെടുത്തത്.
എന്എസ്ഇയില് വെള്ളിയാഴ്ച 16,186 രൂപയില് ക്ലോസ് ചെയ്ത മാരുതി സുസുകി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 15,618 രൂപയാണ്.
എന്എസ്ഇയില് ഇന്നലെ 501.55 രൂപയില് ക്ലോസ് ചെയ്ത ഡാബര് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 488.50 രൂപയാണ്.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് സ്വിഗ്ഗിയുടെ പ്രവര്ത്തന വരുമാനത്തില് 54 ശതമാനം വളര്ച്ചയുണ്ടായി. 3601 കോടി രൂപയില് നിന്നും 5561 കോടി രൂപയായാണ് വരുമാനം വര്ധിച്ചത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില് അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയുടെ ജിഡിപിയേക്കാള് വലുതാണ് എന്വിഡിയ എന്ന കമ്പനിയുടെ വിപണിമൂല്യം.
ഇന്ത്യന് ബാങ്കിംഗ്-ഫിനാന്സ് രംഗത്തേക്ക് 55,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ഒരു വര്ഷ കാലയളവില് ഉണ്ടായത്.