കഴിഞ്ഞ ഒരു മാസം കൊണ്ട് മൂന്ന് ശതമാനവും ഒരു വര്ഷം കൊണ്ട് 30 ശതമാനവുമാണ് റിലയന്സിന്റെ ഓഹരി വിലയിലുണ്ടായ വര്ധന.
വിദേശ നിക്ഷേപക സ്ഥാപനങ്ങള് വില്പ്പന നടത്തിയിട്ടും ജനുവരി രണ്ടിന് നിഫ്റ്റി എക്കാലത്തെയും ഉയര്ന്ന നിലവാരം കൈവരിച്ചത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പിന്ബലത്തിലാണ്.
സെന്സെക്സ് 573 പോയിന്റ് ഉയര്ന്ന് 85,762ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തോടെ 26,328ലും വ്യാപാരം അവസാനിപ്പിച്ചു.
നടപ്പു സാമ്പത്തിക വര്ഷം ഏപ്രില് മുതല് നവംബര് വരെയുള്ള കാലയളവില് 34,840 കോടി രൂപയാണ് ചില്ലറ നിക്ഷേപകര് ഐപിഒ വിപണിയില് നിക്ഷേപിച്ചത്.
ഹീറോമോട്ടോകോര്പിന്റെ ഡിസംബറിലെ വില്പ്പന 40 ശതമാനം വര്ധിച്ചതിനെ തുടര്ന്ന് ഓഹരി വില 3 ശതമാനം ഉയര്ന്നു.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 17.5 ശതമാനം ഇടിവാണ് ഗോഡ്ഫ്രീ ഫിലിപ്സിന്റെ ഓഹരിയിലുണ്ടായത്.
എഫ്എംസിജി സൂചിക 3 ശതമാനവും ഫാര്മ 0.4 ശതമാനവും ഇടിഞ്ഞപ്പോള് ഓട്ടോ, ഐടി, മെറ്റല്, പവര്, ടെലികോം, പി എസ് യു ബാങ്ക് സൂചികകള് 0.4 ശതമാനം മുതല് 1.5 ശതമാനം വരെ ഉയര്ന്നു.
ഇന്നലെ 403 രൂപയില് ക്ലോസ് ചെയ്ത ഐടിസി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 371.10 രൂപയാണ്. എട്ട് ശതമാനം ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
തീരുവ കൂട്ടുന്നത് ഐടിസിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടാണ് ഡൗണ്ഗ്രേഡ് ചെയ്തത്. ഐടിസി ഓഹരി വില ഇന്ന് നാലര ശതമാനം ഇടിഞ്ഞു.
തുടര്ച്ചയായി മൂന്നാമത്തെ ദിവസമാണ് ശ്രീറാം ഫിനാന്സിന്റെ ഓഹരി വില ഉയരുന്നത്. മൂന്ന് ദിവസം കൊണ്ട് ആറ് ശതമാനമാണ് ഓഹരി വില ഉയര്ന്നത്.
എഐ ഹബുകള് ഒരുങ്ങുമ്പോള് അനുബന്ധിത വളര്ച്ച ഉണ്ടാകുന്ന മേഖലകളില് ഒന്നാണ് ഊര്ജം.
പ്രതിരോധവും റെയില്വേയും ഏറ്റവും ശക്തമായ വളര്ച്ചാ സാധ്യത നിലനില്ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്ണമായും സര്ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.