665-700 രൂപയാണ് ഇഷ്യു വില. 21 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,700 രൂപയാണ്.
ആഗോളവ്യാപകമായി സെമികണ്ടക്ടര്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഓഹരികളില് കനത്ത വില്പ്പനയാണ് ഇന്നുണ്ടായത്. ജപ്പാന്റെ സൂചികയായ നിക്കി 5 ശതമാനം ഇടിഞ്ഞു.
ഇന്ത്യന് വിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. 30,213 കോടി രൂപയാണ് ഐപിഒ വഴി ജിയോ സമാഹരിക്കുന്നത്.
വിപ്രോ, ടെക് മഹീന്ദ്ര, ജിയോ ഫിനാന്ഷ്യല് സര്വീസസ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് പാദത്തിലെ പ്രവര്ത്തനഫലം ഒക്ടോബര് 15ന് പ്രഖ്യാപിക്കും.
ശ്രീറാം ഫിനാന്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാന്സ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ ലൈഫ് എന്നിവയാണ് കൂടുതല് നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്.
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. നിഫ്റ്റി 100 സൂചികയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരിയാണ് ഇത്.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി റിലയന്സ് ഓഹരി അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ ഏഴ് ശതമാനവും ഈ വര്ഷം ഇതുവരെ 26 ശതമാനവും ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
ഫ്യൂഷന് സിഎക്സ് ഐപിഒയ്ക്ക് നിലവില് ഗ്രേ മാര്ക്കറ്റില് 12 ശതമാനം പ്രീമിയമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില് 19 ശതമാനം വരെ ഗ്രേ മാര്ക്കറ്റ് പ്രീമിയം ഉയര്ന്നിരുന്നു.
ത്രൈമാസ പ്രവര്ത്തന ഫലത്തെ തുടര്ന്ന് ഇന്ന് എച്ച്സിഎല് ടെക് ഓഹരി വില 5.5 ശതമാനം ഉയര്ന്നു. ഇന്നലെ 1223 രൂപയില് ക്ലോസ് ചെയ്ത എച്ച്സിഎല് ടെക് ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില 1293.90 രൂപയാണ്.
ഐപിഒ വഴി 712.31 കോടി രൂപയാണ് എച്ച്ഡി ഫയര് പ്രൊട്ടക്ട് സമാഹരിക്കുന്നത്. പൂര്ണമായും ഓഫര് ഫോര് സെയില് (ഒഎഫ്എസ്) വഴി നിലവിലുള്ള ഓഹരിയുടമകളാണ് ഓഹരി വില്പ്പന നടത്തുന്നത്.
വ്യാഴാഴ്ച പത്ത് ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത് ഇല്ലാതാക്കിയ കനത്ത തകര്ച്ചയ്ക്കു പിന്നാലെയാണ് വെള്ളിയാഴ്ച സെന്സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ടെക്നിക്കല് അനാലിസിസിന്റെ അടിസ്ഥാനത്തില് വിലയിരുത്തുമ്പോള് വിപണി ഈ തിരുത്തല് ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.