എഫ്എംസിജി സൂചിക 3 ശതമാനവും ഫാര്‍മ 0.4 ശതമാനവും ഇടിഞ്ഞപ്പോള്‍ ഓട്ടോ, ഐടി, മെറ്റല്‍, പവര്‍, ടെലികോം, പി എസ് യു ബാങ്ക് സൂചികകള്‍ 0.4 ശതമാനം മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്നു.
ഇന്നലെ 403 രൂപയില്‍ ക്ലോസ് ചെയ്ത ഐടിസി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 371.10 രൂപയാണ്. എട്ട് ശതമാനം ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
86,090 വാഹനങ്ങളാണ് മഹീന്ദ്ര & മഹീന്ദ്ര ഡിസംബറില്‍ വിറ്റത്. മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഇന്ന് ഒന്നര ശതമാനം ഉയര്‍ന്നു.
12 ലക്ഷം കോടി രൂപയായിരിക്കും ജിയോയുടെ വിപണിമൂല്യം എന്നാണ് കണക്കാക്കപ്പെടുന്നത്. 21.25 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ നിലവിലുള്ള വിപണിമൂല്യം.
സൗത്ത് കൊറിയയുടെ കോസ്പി ആണ് 2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്- 81 ശതമാനം. ബ്രസീലിന്റെ ബോവെസ്പ 48 ശതമാനവും ജര്‍മനിയുടെ ഡാക്സ് 38 ശതമാനവും നേട്ടം രേഖപ്പെടുത്തി.
2555 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1330 ഓഹരികളുടെ വില ഇടിഞ്ഞു. 123 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
114 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഗുജറാത്ത് കിഡ്നി ആന്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 100.1 രൂപയാണ്.
അനുമതി ലഭിച്ച 96 ഐപിഒകള്‍ 1.25 ലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 106 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നു.
വില കുറഞ്ഞ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുക ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയത്.
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 15.5 ശതമാനമായാണ് കുറഞ്ഞത്.
തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ശ്രീറാം ഫിനാന്‍സിന്റെ ഓഹരി വില ഉയരുന്നത്. മൂന്ന് ദിവസം കൊണ്ട് ആറ് ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.
2,32,228 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന സില്‍വര്‍ ഫ്യൂച്ചേഴ്സ് വില. ഡിസംബര്‍ 30ന് 2,51,350 രൂപ വരെ ഉയര്‍ന്നതിനു ശേഷമുണ്ടായ ലാഭമെടുപ്പാണ് ഇടിവിന് കാരണമായത്.
പ്രതിരോധവും റെയില്‍വേയും ഏറ്റവും ശക്തമായ വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന തുടര്‍ന്നേക്കാമെങ്കിലും അടുത്ത വര്‍ഷം മധ്യത്തോടെ ഓഹരി വിപണിയിലെ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്