Pages Navigation Menu

know with an edge

നിക്ഷേപകര്‍ പത്രം വായിക്കരുത്‌!

നിക്ഷേപകര്‍ പത്രം വായിക്കരുത്‌!

“ഓഹരി വാങ്ങിയതിനു ശേഷം അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ഒരു പത്രവും വായിക്കാതിരിക്കുക, മിക്കവാറും നിങ്ങളുടെ നിക്ഷേപം നന്നായി വരും.”- വിശ്വപ്രശസ്‌ത ഫണ്ട്‌ മാനേജര്‍ മാര്‍ക്‌ മോബിയസ്‌ ഈയിടെ ഒരു പത്രത്തിന്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്‌. അടിക്കടിയുണ്ടാകുന്ന വാര്‍ത്തകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കരുതെന്നും പുതിയ സംഭവവികാസങ്ങളെ കുറിച്ച്‌ ശരിയായി മനസിലാക്കാതെ ഓഹരി വിറ്റഴിക്കുന്നതു പോലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം ഊന്നിപ്പറയുന്നതിനാണ്‌ മാര്‍ക്‌ മോബിയസ്‌ ഈ വാക്കുകള്‍ ഉപയോഗിച്ചത്‌.

പത്രങ്ങളിലും മറ്റ്‌ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളെ നിരന്തരം പിന്തുടരുകയും അതിന്റെ സ്വാധീന വലയത്തില്‍ പെട്ട്‌ ശരിയായ വിലയിരുത്തല്‍ നടത്താതെ പൊടുന്നെ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത്‌ നിക്ഷേപത്തിന്റെ ലക്ഷ്യങ്ങളെ ദോഷകരമായി ബാധിക്കാമെന്ന വസ്‌തുതയിലേക്കാണ്‌ മാര്‍ക്‌ മോബിയസ്‌ വിരല്‍ ചൂണ്ടുന്നത്‌. ഒരു കമ്പനിക്ക്‌ അതിന്റെ ലക്ഷ്യത്തിലെത്താന്‍ അഞ്ച്‌ വര്‍ഷമെങ്കിലുമെടുക്കുമെന്നും നിക്ഷേപകരും അഞ്ച്‌ വര്‍ഷത്തെ കാലയളവ്‌ നിശ്ചയിക്കണമെന്നും മോബിയസ്‌ പറയുന്നു. വളരെ ശ്രദ്ധയോടെ ഒരു കമ്പനിയെ നിരീക്ഷിക്കുകയും മാനേജ്‌മെന്റിനെ വിലയിരുത്തുകയും ചെയ്‌തതിനു ശേഷം നിക്ഷേപ തീരുമാനമെടുക്കുകയാണ്‌ വേണ്ടതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഓഹരി നിക്ഷേപത്തെ സംബന്ധിച്ച്‌ വളരെ സുപ്രധാനമായ ഒരു നിര്‍ദേശമാണ്‌ മോബിയസ്‌ പറയുന്നത്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച കമ്പനികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ്‌ സമ്പത്ത്‌ വളര്‍ത്തുന്നതിനുള്ള ശരിയായ മാര്‍ഗം. വാര്‍ത്തകള്‍ക്ക്‌ നിരന്തരമായി കാത്‌ കൂര്‍പ്പിക്കുന്നത്‌ തെറ്റായ നിക്ഷേപ തീരുമാനങ്ങളിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. വാര്‍ത്തകളുടെ പിന്നാലെ പോയി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‌തുകൊണ്ടിരുന്നാല്‍ അത്‌ നിക്ഷേപമല്ല, ട്രേഡിംഗാണ്‌. നിക്ഷേപവും ട്രേഡിംഗും തീര്‍ത്തും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌.
ഒന്നിച്ച്‌ ഓഹരികള്‍ വാങ്ങുന്നതിനു പകരം പലപ്പോഴായി അവ ശേഖരിക്കുന്ന രീതിയാണ്‌ നല്ലതെന്നും മോബിയസ്‌ പറയുന്നു. സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാനിന്റെ പ്രാധാന്യത്തിലാണ്‌ ഈ പ്രസ്‌താവനയിലൂടെ അദ്ദേഹം ഊന്നുന്നത്‌. ഓഹരി വാങ്ങുന്നതിലായാലും മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപത്തിലായാലും സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ ആണ്‌ ഏറ്റവും അനുയോജ്യം.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>