യുഎസ് തൊഴില്‍ വിവര കണക്കുകള്‍ വരുന്നതിന് മുന്നോടിയായി ജാഗ്രത പാലിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരികളും യുഎസ് ഫ്യൂച്ചേഴ്‌സ് വിപണിയും ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടായി.
എല്‍ടിഐ മൈന്റ് ട്രീ അഞ്ച് ശതമാനം നേട്ടം രേഖപ്പെടുത്തി. ടെക് മഹീന്ദ്ര, വിപ്രോ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എച്ച്‌സിഎല്‍ ടെക്, എംഫാസിസ് എന്നീ ഐടി ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെയാണ് മുന്നേറിയത്.
ജനുവരി 10 ആണ് ഓഹരി വിഭജനത്തിനുള്ള റെക്കോഡ് തീയതി. ഇന്നലെ വരെ വാങ്ങിയവരുടെ ഓഹരികളാണ് ഇന്ന് 1:5 എന്ന അനുപാതത്തില്‍ വിഭജിക്കപ്പെട്ടത്. ഇന്നലെ 2810 രൂപയിലായിരുന്നു ക്ലോസ് ചെയ്‌തിരുന്നത്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ടിസിഎസിന്റെ ലാഭം 12,380 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 12,490 കോടിയായിരുന്നു.
തുടര്‍ച്ചയായി രണ്ട് മാസം 25,000 കോടി രൂപക്ക് മുകളില്‍ നിക്ഷേപം നടന്നതിനു ശേഷമാണ് ഡിസംബറില്‍ 26,000 കോടി രൂപ എന്ന പുതിയ നാഴികക്കല്ല് താണ്ടിയത്.
ജസ്റ്റ് ഡയല്‍, സി ഇ എസ് സി തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 10ന് പ്രഖ്യാപിക്കും.
ജെഎസ്‌ഡബ്ല്യു സിമന്റ് 4000 കോടി രൂപയുടെ ഐപിഒയാണ് നടത്താന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 17നാണ് ജെഎസ്‌ഡബ്ല്യു സിമന്റ് ഐപിഒയുടെ അനുമതിയ്‌ക്കായി സെബിക്ക് ഡ്രാഫ്‌റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നത്.
10 രൂപ ഫേസ് വാല്യുവുള്ള ഓഹരി രണ്ട് രൂപ ഫേസ് വാല്യുവുള്ള അഞ്ച് ഓഹരികളായാണ് വിഭജിക്കുന്നത്. ഓഹരി വിഭജിക്കുന്നതോടെ വ്യാപാരം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.
ഡിസംബര്‍ 23ന് 617.3 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയ സ്വിഗ്ഗി അതിനു ശേഷം വിപണിയിലെ ചാഞ്ചാട്ടത്തെ തുടര്‍ന്ന് കുത്തനെയുള്ള ഇടിവാണ് നേരിട്ടത്.
407-428 രൂപയാണ് ഇഷ്യു വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജനുവരി 16ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. ജനുവരി 20ന് ലക്ഷ്‌മി ഡെന്റലിന്റെ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
ഡോളര്‍ ശക്തിപ്പെടുന്നതും അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിയതും ഇന്ത്യന്‍ കറന്‍സിയെ പ്രതികൂലമായി ബാധിച്ചു.
9.77 ദശലക്ഷം അക്കൗണ്ടുകളാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ തുറന്നത്. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 26.3 ശതമാനം ഇടിവാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായത്
ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഐപിഒകളുടെ ലിസ്റ്റിംഗ് നേട്ടം എത്രത്തോളം ആയിരിക്കുമെന്ന സൂചനയാണ് തരുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഈ പ്രീമിയം ലിസ്റ്റിംഗില്‍ പ്രതിഫലിക്കണമെന്നില്ല.
ആഗോള ബ്രോക്കറേജ് ആയ ജെഫ്‌റീസ് മണപ്പുറം ഫിനാന്‍സ് കൈവശം വെക്കുക എന്ന ശുപാര്‍ശ നിലനിര്‍ത്തി. 190 രൂപയാണ് ലക്ഷ്യമാക്കുന്ന വില.
ഐടിസി ഹോട്ടല്‍സ് 125-175 രൂപ നിലവാരത്തില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരിയുടെ മൂല്യം ഇന്ത്യന്‍ ഹോട്ടല്‍സിനേക്കാള്‍ 20 ശതമാനം താഴെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡിവിഡന്റ് വഴി മികച്ച നേട്ടം കൂടി ലഭിക്കാന്‍ സാധ്യതയുള്ള ഓഹരിയാണ് ഒഎന്‍ജിസിയാണ്. ആറ് ശതമാനമാണ് നിലവില്‍ ഒഎന്‍ജിസിയുടെ ഡിവിഡന്റ് യീല്‍ഡ്.
നിങ്ങളുടെ റിസ്‌ക് സന്നദ്ധതയെയും നിക്ഷേപ ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം ഇതില്‍ ഏതിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്.
ഡോളര്‍ സൂചിക ഉയരുന്നത് ഓഹരി വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ട്രംപിന്റെ നയങ്ങള്‍ എന്തായിരിക്കും എന്നതില്‍ വ്യക്തത കൈവരുന്നതു വരെ വിപണിയിലെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.