ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തുടര്ച്ചയായ സംഘര്ഷം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് ഉയരാന് കാരണമായി. നിഫ്റ്റി വൊളാറ്റിലിറ്റി ഇന്ഡക്സ് 7 ശതമാനം ഉയര്ന്ന് 22.65ല് എത്തി.
പ്രാഥമിക വിപണിയിലെ ഇടപാടുകള് ഗണ്യമായ തോതില് നടന്നത് പ്രൊമോട്ടര്മാരുടെ ഓഹരി വില്പ്പന കൂടാന് കാരണമായി.
ഡോ.റെഡ്ഢീസ് ലാബ്, സ്വിഗ്ഗി, മണപ്പുറം ഫിനാന്സ് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്ച്ച് ത്രൈമാസത്തിലെ പ്രവര്ത്തനഫലം മെയ് 9ന് പ്രഖ്യാപിക്കും.
കഴിഞ്ഞ ഒരു മാസമായി റിയല് എസ്റ്റേറ്റ് ഓഹരികള് കരകയറ്റം നടത്തുന്നതാണ് കാണുന്നത്. നിഫ്റ്റി റിയല് എസ്റ്റേറ്റ് സൂചിക ഒരു മാസം കൊണ്ട് 11 ശതമാനം ഉയര്ന്നു.
വാഹന ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയതിനെ തുടര്ന്ന് യുഎസ്സിലേക്കു വാഹനങ്ങള് അയക്കുന്നത് ജാഗ്വാര് ലാന്റ് റോവര് നിര്ത്തിവെച്ചിരുന്നു.
ജനുവരി-മാര്ച്ച് ത്രൈമാസത്തില് ശക്തമായ ഇടിവിന് വിധേയമായ ഓഹരികള് വീണ്ടും വാങ്ങാന് ചെറുകിട നിക്ഷേപകര് താല്പ്പര്യം കാട്ടി.
കഴിഞ്ഞ 14 വ്യാപാരദിനങ്ങളിലായി വിദേശ നിക്ഷേപക സ്ഥാപനങ്ങള് 43,940 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഇന്ത്യന് ഓഹരി വിപണിയില് നടത്തിയത്.
2024 ഡിസംബര് 17ന് രേഖപ്പെടുത്തിയ 1062.95 രൂപയാണ് പേടിഎമ്മിന്റെ 52 ആഴ്ചയിലെ ഉയര്ന്ന വില. മാര്ച്ച് 11ന് 651.5 രൂപ വരെ ഓഹരി വില ഇടിഞ്ഞിരുന്നു.
4567 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ പിഎന്ബിയുടെ ലാഭം. മുന്വര്ഷം സമാന കാലയളവില് ലാഭം 3010 കോടി രൂപയായിരുന്നു.
9593 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ കോള് ഇന്ത്യയുടെ ലാഭം. മുന്വര്ഷം സമാന കാലയളവില് ലാഭം 8530 കോടി രൂപയായിരുന്നു.
ഇന്ത്യ-പാക് സംഘര്ഷം വിപണിയുടെ തുടര്ന്നുള്ള മുന്നേറ്റത്തിന് തടയിടാനും ചാഞ്ചാട്ടം ശക്തമാകാനും വഴിയൊരുക്കാമെങ്കിലും ഒരു കനത്ത തിരുത്തലിന് സാധ്യത കുറവാണ്.
2437 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ മഹീന്ദ്ര & മഹീന്ദ്രയുടെ ലാഭം. 31,609 കോടി രൂപയാണ് വരുമാനം. 24 ശതമാനം വളര്ച്ചയാണ് വരുമാനത്തിലുണ്ടായത്.
ഈ വര്ഷം രണ്ടാം ത്രൈമാസത്തിലും ജിഡിപി ഇടിയുകയാണെങ്കില് യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും.
2019ലെ പുല്വാമ തീവ്രവാദി ആക്രമണത്തിനു ശേഷം ഏതാണ്ട് നിലച്ച മട്ടിലായിരുന്ന ഇന്ത്യ-പാകിസ്ഥാന് വ്യാപാരബന്ധം 2021നു ശേഷമാണ് ഭാഗികമായി വീണ്ടും തുടങ്ങിയത്.