ക്യു3ക്കു ശേഷം ജൂബിലന്റ് ഫുഡ്‌സ് എങ്ങോട്ട്?
ജൂബിലന്റ് ഫുഡ്‌സിന്റെ മൂന്നാം ത്രൈമാസത്തില്‍ 7.5 ശതമാനം ലാഭവളര്‍ച്ചയാണുണ്ടായത്. 133.20 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ജൂബിലന്റ് ഫുഡ്‌സിന്റെ ഓഹരി വില ഇന്ന് രാവിലെ ആറ് ശതമാനം ഇടിഞ്ഞു. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്.
അതേ സമയം രാവിലെയുണ്ടായ ഇടിവില്‍ നിന്നും പിന്നീട് ഓഹരി തിരികെ കയറി. ഇന്നലെ 3301 രൂപക്കു ക്ലോസ് ചെയ്‌ത ജൂബിലന്റ് ഫുഡ്‌സ് ഇന്ന് 3089.65 രൂപ വരെ ഇടിഞ്ഞിരുന്നു.
ഡോമിനോസ് പിസ, ഡണ്‍കിന്‍ ഡോണട്‌സ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ജൂബിലന്റ് ഫുഡ്‌സിന്റെ മൂന്നാം ത്രൈമാസത്തില്‍ 7.5 ശതമാനം ലാഭവളര്‍ച്ചയാണുണ്ടായത്. 133.20 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 123.92 കോടി രൂപയായിരുന്നു.
വരുമാനത്തില്‍ 13.2 ശതമാനം വളര്‍ച്ചയുണ്ടായി. 1210.77 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 1069.28 കോടി രൂപയായിരുന്നു. ഓഹരി വിഭജിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.
ത്രൈമാസ ഫലത്തെ തുടര്‍ന്ന് ആഗോള ബ്രോക്കറേജുകള്‍ ജൂബിലന്റ് ഫുഡ്‌സില്‍ പ്രതീക്ഷിക്കുന്ന വില വെട്ടിക്കുറച്ചു. സിറ്റി 4750 രൂപയില്‍ നിന്നും 4350 രൂപയായാണ് പ്രതീക്ഷിത വില പുനര്‍നിര്‍ണയിച്ചത്.
സിഎല്‍എസ്‌എ ജൂബിലന്റ് ഫുഡ്‌സിനെ ഡൗണ്‍ഗ്രേഡ് ചെയ്‌തു. ഓഹരി വില്‍ക്കാനാണ് സിഎല്‍എസ്‌എ നല്‍കുന്ന ശുപാര്‍ശ. 3190 രൂപയാണ് സിഎല്‍എസ്‌എ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില.
ക്രെഡിറ്റ് സ്വിസ് 3800 രൂപയില്‍ നിന്നും 3500 രൂപയായി പ്രതീക്ഷിത വില വെട്ടിക്കുറച്ചു. കൈവശം വെക്കുക എന്ന ശുപാര്‍ശ നിലനിര്‍ത്തിയ ജെഫറീസ് 4100 രൂപയില്‍ നിന്നും 3750 രൂപയായി പ്രതീക്ഷിത വില പുനര്‍നിര്‍ണയിച്ചു.
പ്രമുഖ ഇന്ത്യന്‍ ബ്രോക്കറേജ് ആയ മോത്തിലാല്‍ ഓസ്വാള്‍ 4200 രൂപയാണ് ഈ ഓഹരിയില്‍ പ്രതീക്ഷിക്കുന്ന വില.