മാര്‍ച്ചിലെ ആദ്യത്തെ രണ്ടാഴ്‌ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ബാങ്കിംഗ്-ധനകാര്യ മേഖലയില്‍ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ് ചെയ്‌തത്.
ലാഭവിഹിതം പ്രഖ്യാപിച്ചതോടെ ഹിന്ദുസ്ഥാന്‍ സിങ്ക് മിച്ചധനമുള്ള കമ്പനി എന്ന നിലയില്‍ നിന്നും കടബാധ്യതയുള്ള കമ്പനിയായി മാറിയതായി സിഎല്‍എസ്‌എ വിലയിരുത്തുന്നു.
2021ല്‍ പേടിഎം ലിസ്റ്റിങ്ങിനു ശേഷം കനത്ത തകര്‍ച്ചയെ നേരിട്ടതാണ് ഫിന്‍ടെക് മേഖലയിലെ മൊബിക്വിക് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുടെ ഐപിഒ പദ്ധതികളെ പ്രതികൂലമായി ബാധിച്ചത്.
മാര്‍ച്ചില്‍ ഓഹരി വിപണി കനത്ത ചാഞ്ചാട്ടം നേരിട്ടിട്ടും മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 14 ശതമാനം ഉയരുകയാണ് ചെയ്‌തത്.
ചെലവ് കുറഞ്ഞ നിലയില്‍ ഓഹരി വാങ്ങാനുള്ള അവസരമാണ് തിരുത്തലിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സിഎല്‍എസ്‌എ വിലയിരുത്തുന്നു.
ചെറുകിട നിക്ഷേപകര്‍ നേരിട്ട് ഓഹരികളില്‍ വ്യാപാരം നടത്തുന്നത് കുറഞ്ഞുവെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി പോലുള്ള മാര്‍ഗം വഴി ഗണ്യമായ നിക്ഷേപം തുടരുന്നുണ്ട്.
ഇന്ന് വരാന്‍ പോകുന്ന പലിശനിരക്ക് സംബന്ധിച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സുപ്രധാന തീരുമാനം സ്വര്‍ണ വിലയുടെ തുടര്‍ന്നുള്ള ഗതിക്ക് നിര്‍ണായകമാകും.
33-35 രൂപയാണ് ഓഫര്‍ വില. 10 രൂപ മുഖവിലയുള്ള 428 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഏപ്രില്‍ മൂന്നിന് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 35 ശതമാനം ഇടിവാണ് ദിവിസ് ലാബിന്റെ ഓഹരി വിലയിലുണ്ടായത്. അതേ സമയം നിഫ്‌റ്റി ഒരു വര്‍ഷത്തിനിടെ നേരിട്ട ഇടിവ് 2.1 ശതമാനം മാത്രമാണ്.
ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നല്‍കുന്നതും ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായതുമായ ഓഹരികളില്‍ നിക്ഷേപിക്കുന്നത് പോര്‍ട്‌ഫോളിയോക്ക് സുരക്ഷിതത്വം നല്‍കാനും ഭേദപ്പെട്ട നേട്ടം കൈവരിക്കാനും സഹായകമാകും.
2022 മെയ് മുതല്‍ മുന്‍നിര ബാങ്കുകളുടെ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള എഫ്‌ഡി നിരക്കിലുണ്ടായ വര്‍ധന 1.30 ശതമാനം മുതല്‍ 1.95 ശതമാനം വരെയാണ്.
സിലികണ്‍ വാലി ബാങ്ക് പ്രതിസന്ധി വിപണിയെ ഏതാനും ദിവസങ്ങള്‍ അനിശ്ചിതത്വത്തിലേക്ക് നയിച്ചെങ്കിലും വിപണിക്ക് അനുഗ്രഹമായി മാറാനിടയുള്ള മാറ്റങ്ങള്‍ ഈ പ്രതിസന്ധി കൊണ്ടുവന്നേക്കാം.
സിലികണ്‍ വാലി ബാങ്ക് തകര്‍ന്നതോടെ യുഎസിലെ ചെറുകിട ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ വഷളാകാനേ സാധ്യതയുള്ളൂ.
യുഎസ് ഫെഡറല്‍ റിസര്‍വ് ഗണ്യമായ തോതില്‍ പലിശനിരക്ക് കൂട്ടിയത് മൂലമുള്ള ആദ്യത്തെ ദുരന്തമാണ് സിലികണ്‍ വാലി ബാങ്ക് നേരിടുന്ന പ്രതിസന്ധിയെന്ന് പറയാം.