ടോറന്റ് പവര്‍ 10% ഉയര്‍ന്നത് എന്തുകൊണ്ട്?
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 71 ശതമാനമാണ് വരുമാനത്തിലുണ്ടായ വളര്‍ച്ച. 3767 കോടി രൂപയില്‍ നിന്നും 6443 കോടി രൂപയായാണ് വരുമാനം വളര്‍ന്നത്.
ടോറന്റ് പവറിന്റെ ഓഹരി വിലയില്‍ ഇന്ന് ശക്തമായ കുതിപ്പുണ്ടായി. പത്ത് ശതമാനം മുന്നേറ്റം നടത്തിയ ഈ ഓഹരി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 505.40 രൂപയാണ്.
മികച്ച മൂന്നാം ത്രൈമാസ ഫലമാണ് ഓഹരി വിലയിലെ കുതിപ്പിന് വഴിയൊരുക്കിയത്. 88 ശതമാനം ലാഭവളര്‍ച്ചയാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കമ്പനി കൈവരിച്ചത്. 695 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ 369 കോടി രൂപയായിരുന്നു ലാഭം.
ഒരു ഓഹരിക്ക് 22 രൂപ വീതം ഇടക്കാല ലാഭവീതവും 13 രൂപ പ്രത്യേക ലാഭവീതവും അനുവദിക്കുകയും ചെയ്‌തു. ഇടക്കാല ലാഭവീതത്തിന് അര്‍ഹത ലഭിക്കുന്നതിനുള്ള റെക്കോഡ് തീയതി ഫെബ്രുവരി 22 ആണ്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 71 ശതമാനമാണ് വരുമാനത്തിലുണ്ടായ വളര്‍ച്ച. 3767 കോടി രൂപയില്‍ നിന്നും 6443 കോടി രൂപയായാണ് വരുമാനം വളര്‍ന്നത്.