Story Image

Aug 23, 2022

Market News

മിഡ്‌കാപ്‌ ഐടി ഓഹരികളോട്‌ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ പ്രിയം

നിഫ്‌റ്റി ഐടി സൂചിക ഈ വര്‍ഷം 21 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ഐടി ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ 2022ല്‍ ശരാശരി 18 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

ഈ വര്‍ഷം ഐടി ഓഹരികള്‍ ശക്തമായ തിരുത്തലിലൂടെയാണ്‌ കടന്നുപോയത്‌. യുഎസ്‌ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നുവെന്ന ആശങ്ക കമ്പനികളുടെ ഐടി ചെലവ്‌ വെട്ടിക്കുറയ്‌ക്കാന്‍ പ്രേരിപ്പിച്ചതാണ്‌ ഈ മേഖലയെ പ്രതികൂലമായി ബാധിച്ചത്‌. എന്നാല്‍ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായ പല മിഡ്‌കാപ്‌ ഐടി ഓഹരികളും മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശം വെക്കുകയും കൂടുതല്‍ വാങ്ങുകയും ചെയ്യുന്നുണ്ട്‌.

നിഫ്‌റ്റി ഐടി സൂചിക ഈ വര്‍ഷം 21 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ഐടി ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ 2022ല്‍ ശരാശരി 18 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

ഐടി മേഖലയിലെ മിക്ക കമ്പനികളും മികച്ച മിച്ചധനം കൈവശം വെക്കുന്നുണ്ട്‌. ശക്തമായ ബാലന്‍സ്‌ഷീറ്റും ആരോഗ്യകരമായ വരുമാന വളര്‍ച്ചയും ഈ കമ്പനികള്‍ക്കുണ്ട്‌. പല ഓഹരികളും ശക്തമായ തിരുത്തലിനെ തുടര്‍ന്ന്‌ ന്യായമായ മൂല്യത്തിലാണ്‌ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്‌.

ചില മിഡ്‌കാപ്‌ ഐടി കമ്പനികളുടെ ഓഹരികള്‍ ശക്തമായ വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നതാണ്‌ കണ്ടുവരുന്നത്‌. ബിര്‍ള സോഫ്‌റ്റ്‌, സൈന്റ്‌, കെപിഐടി ടെക്‌നോളജീസ്‌, ഇക്ലാര്‍ക്‌സ്‌ സര്‍വീസ്‌, സെന്‍സാര്‍ ടെക്‌നോളജീസ്‌, ഫസ്റ്റ്‌ സോഴ്‌സ്‌ സൊല്യൂഷന്‍സ്‌, സൊണാറ്റ സോഫ്‌റ്റ്‌വെയര്‍, ജസ്റ്റ്‌ ഡയല്‍, ന്യൂജെന്‍ സോഫ്‌റ്റ്‌വെയര്‍ ടെക്‌നോളജീസ്‌, എന്‍ഐഐടി, ഇന്റലക്‌ട്‌ ഡിസൈന്‍ ഏരിയ തുടങ്ങിയവയാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായി നിക്ഷേപം നടത്തിയിരിക്കുന്ന മിഡ്‌കാപ്‌ ഐടി ഓഹരികള്‍.

Information technology stocks have underperformed so far this year on fears of recession in the US. But many fund houses continue to hold these stocks, and have even bought more, believing these are available at attractive valuations.