ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ വിപണിയിലെത്തിയേക്കും
2004ല്‍ ടിസിഎസ് ആണ് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്. 2017ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആയതിനു ശേഷം ടാറ്റാ ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ ഐപിഒ കൂടിയാണിത്.
ടാറ്റാ മോട്ടോഴ്‌സിന്റെ സബ്‌സിഡറിയായ ടാറ്റാ ടെക്‌നോളജീസ് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പ്രൊഡക്‌ട് എന്‍നിയറിംഗ്-ഡിജിറ്റല്‍ സര്‍വീസ് കമ്പനിയാണ് ടാറ്റാ ടെക്‌നോളജീസ്.
2004ല്‍ ടിസിഎസ് ആണ് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്. 2017ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആയതിനു ശേഷം ടാറ്റാ ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ ഐപിഒ കൂടിയാണിത്.
ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഈയിടെയാണ് ആരംഭിച്ചത് എന്നാണ് അറിയുന്നത്. സിറ്റി ആണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍. ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്ന തുക പോലുള്ള വിശദാംശങ്ങളില്‍ വ്യക്തത കൈവന്നിട്ടില്ല. ആഭ്യന്തര, വിദേശ ബാങ്കുകളെ കൂടി പിന്നീട് സഹകരിപ്പിച്ചേക്കും.
ഐപിഒ സംബന്ധിച്ച വാര്‍ത്തകള്‍ ടാറ്റാ ടെക്‌നോളജീസോ സിറ്റി ബാങ്കോ സ്ഥിരീകരിച്ചിട്ടില്ല.
ടാറ്റാ ടെക്‌നോളജീസില്‍ ടാറ്റാ മോട്ടോഴ്‌സിന് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2018ല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന് 360 ദശലക്ഷം ഡോളറിന് ടാറ്റാ ടെക്‌നോളജീസിന്റെ 43 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റാ മോട്ടോഴ്‌സ് പിന്‍മാറിയിരുന്നു. ആ സമയത്ത് 837 ദശലക്ഷം ഡോളര്‍ ആയാണ് ടാറ്റാ ടെക്‌നോളജീസിന്റെ മൂല്യം കണക്കാക്കിയിരുന്നത്.