സുല വൈന്‍യാര്‍ഡ്‌സ് ഐപിഒ വില 340-357 രൂപ
സ്ഥാപന ഇതര വ്യക്തികള്‍ക്ക് 15 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും ഓഹരികള്‍ സംവരണം ചെയ്‌തിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വീഞ്ഞ് ഉല്‍പ്പാദകരായ സുല വൈന്‍ യാര്‍ഡ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) വില നിശ്ചയിച്ചു. 340-357 രൂപയാണ് ഓഫര്‍ വില. 42 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
960.35 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. ഓഫര്‍ ഫോര്‍ സെയില്‍ വഴി 2.69 കോടി ഓഹരികളാണ് വില്‍ക്കുന്നത്.
ഐപിഒ ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കും. വീഞ്ഞ് ഉല്‍പ്പാദന മേഖലയില്‍ നിന്നും ഒരു കമ്പനി ആദ്യമായാണ് ഐപിഒ നടത്തുന്നത്.
നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ് ഐപിഒ വഴി വില്‍ക്കുന്ന 50 ശതമാനം ഓഹരികള്‍ നീക്കിവെച്ചിരിക്കുന്നത്. സ്ഥാപന ഇതര വ്യക്തികള്‍ക്ക് 15 ശതമാനവും ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും ഓഹരികള്‍ സംവരണം ചെയ്‌തിരിക്കുന്നു.
സുല എന്ന ഫ്‌ളാഗ്‌ഷിപ്പ് ബ്രാന്റിനു പുറമെ റാസ, ഡിന്‍ഡോരി, ദി സോഴ്‌സ്, സതോറി, മഡേര, ദിയ തുടങ്ങിയ ബ്രാന്റുകളും സുല വൈന്‍ യാര്‍ഡ്‌സ് വിപണിയിലെത്തിക്കുന്നുണ്ട്.
നിലവില്‍ 56 വ്യത്യസ്‌ത വൈന്‍ ലേബലുകളാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. മഹാരാഷ്‌ട്രയിലും കര്‍ണാടകയിലുമാണ് ഉല്‍പ്പാദന കേന്ദ്രങ്ങള്‍.