എസ്‌ജെഎസ് എന്റര്‍പ്രൈസസിന്റെ ഐപിഒ നവം.1 മുതല്‍
നവംബര്‍ മൂന്നിനാണ് ഇഷ്യു സമാപിക്കുന്നത്. 531-542 രൂപയാണ് ഓഫര്‍ വില. 27 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
അലങ്കാര സൗന്ദര്യ ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രമുഖ കമ്പനിയായ എസ്‌ജെഎസ് എന്റര്‍പ്രൈസസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ ഒന്നിന് ആരംഭിക്കും. 531-542 രൂപയാണ് ഓഫര്‍ വില.
800 കോടി രൂപയാണ് എസ്‌ജെഎസ് എന്റര്‍പ്രൈസസ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും നിലവിലുള്ള ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കുകയാണ് ചെയ്യുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
നവംബര്‍ മൂന്നിനാണ് ഇഷ്യു സമാപിക്കുന്നത്. 27 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
അലങ്കാര സൗന്ദര്യ ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ പ്രമുഖ കമ്പനിയാണ് എസ്‌ജെഎസ് എന്റര്‍പ്രൈസസ്. 20 രാജ്യങ്ങളിലെ 90 നഗരങ്ങളിലായി 170 കമ്പനികളാണ് എസ്‌ജെഎസ് എന്റര്‍പ്രൈസസിന് ഉപഭോക്താക്കളായുള്ളത്.
സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ, മഹീന്ദ്ര & മഹീന്ദ്ര, ജോണ്‍ ധീരെ ഇന്ത്യ, സ്‌കോഡ ഓട്ടോ വോക്‌സ് വാഗന്‍ ഇന്ത്യ, ഹോണ്ട മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ ഇന്ത്യ, ബജാജ് ഓട്ടോ, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ കമ്പനികള്‍ എസ്‌ജെഎസ് എന്റര്‍പ്രൈസസിന്റെ ഉപഭോക്താക്കളാണ്.