സിഗാച്ചി നല്‍കിയത് 252 ശതമാനം ലിസ്റ്റിങ് നേട്ടം
ബിഎസ്‌ഇയില്‍ 575 രൂപയ്‌ക്കും എന്‍എസ്‌ഇയില്‍ 570 രൂപയ്‌ക്കുമാണ് സിഗാച്ചി വ്യാപാരം ആരംഭിച്ചത്. അതിനു ശേഷം 598.50 രൂപയിലേക്ക് ഉയര്‍ന്ന ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
ഫാര്‍മ കമ്പനികള്‍ക്കായി മൈക്രോക്രിസ്റ്റോലിന്‍ സെല്ലുലോസ് ഉല്‍പ്പാദിപ്പിക്കുന്ന സിഗാച്ചി ഇന്റസ്‌ട്രീസ് ലിസ്റ്റിങ് ദിവസം ചരിത്രം സൃഷ്‌ടിച്ചു. ഇഷ്യു വിലയുടെ 252.76 ശതമാനം പ്രീമിയത്തോടെയാണ് ഓഹരി ഇന്ന് ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത്.
ബിഎസ്‌ഇയില്‍ 575 രൂപയ്‌ക്കും എന്‍എസ്‌ഇയില്‍ 570 രൂപയ്‌ക്കുമാണ് സിഗാച്ചി വ്യാപാരം ആരംഭിച്ചത്. അതിനു ശേഷം 598.50 രൂപയിലേക്ക് ഉയര്‍ന്ന ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
സിഗാച്ചി ഇന്‍സ്‌ട്രീസിന്റെ ഐപിഒയുടെ ഇഷ്യു വില 163 രൂപയായിരുന്നു. 125.43 കോടി രൂപയാണ് സിഗാച്ചി ഐപിഒ വഴി സമാഹരിച്ചത്. ഗ്രേ മാര്‍ക്കറ്റില്‍ 220-230 രൂപ പ്രീമിയത്തോടെയാണ് സിഗാച്ചി വ്യാപാരം ചെയ്‌തിരുന്നത്. ഇത് ഉയര്‍ന്ന ലിസ്റ്റിങ് നേട്ടം നല്‍കുമെന്ന സൂചനയായിരുന്നു.
102 മടങ്ങാണ് സിഗാച്ചിയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്. ചില്ലറ നിക്ഷേപകര്‍ക്കായി സംവരണം ചെയ്യപ്പെട്ട വിഭാഗത്തില്‍ 80.5 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നു.
വേറിട്ട ബിസിനസ് മേഖലയിലെ പ്രമുഖ കമ്പനി എന്ന നിലയില്‍ സിഗാച്ചി ഇന്റസ്‌ട്രീസ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. മികച്ച ലാഭ, വരുമാന വളര്‍ച്ചയും ബിസിനസിലെ വിപുലീകരണവും കമ്പനിയുടെ ഭാവി ശോഭനമാണെന്നതിന്റെ സൂചനകളാണ്. ഈ ഓഹരി ടി2ടി വിഭാഗത്തിലാണ് ഉള്‍പ്പെടുക എന്നതിനാല്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചാഞ്ചാട്ടം പരിമിതമായിരിക്കും.