ഷുഗര്‍ ഓഹരികളില്‍ ഇടിവ് തുടരുന്നു
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഷുഗര്‍ ഓഹരികളുടെ വിലയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ തിരുത്തലാണുണ്ടായത്.
ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഷുഗര്‍ ഓഹരികളില്‍ ഇടിവ്.
ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് പഞ്ചസാര വിലയിലെ കയറ്റം തടയാനായി കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള സീസണില്‍ പഞ്ചസാര കയറ്റുമതിക്ക് പത്ത് ദശലക്ഷം ടണ്ണായി പരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേ സമയം ഷുഗര്‍ മില്ലുകള്‍ ഇതിനകം തന്നെ ഒന്‍പത് ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതിക്കുള്ള കരാറില്‍ ഏര്‍പ്പെടുകയും 7.8 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ദ്വാരികേഷ് ഷുഗര്‍ ഇന്റസ്‌ട്രീസ്, ഡാല്‍മിയ ഭാരത് ഷുഗര്‍ ആന്റ് ഇന്റസ്‌ട്രീസ്, ത്രിവേണി എന്‍ജിനീയറിംഗ് ആന്റ് ഇന്റസ്‌ട്രീസ്, ബല്‍റാംപൂര്‍ ചിനി മില്‍സ്, അവധ് ഷുഗര്‍ & എനര്‍ജി, ഉത്തം ഷുഗര്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം മുതല്‍ ഒന്‍പത് ശതമാനം വരെ ഇടിഞ്ഞു.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഷുഗര്‍ ഓഹരികളുടെ വിലയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ തിരുത്തലാണുണ്ടായത്.