ഇടവേളയ്‌ക്കു ശേഷം പുതിയ ഫണ്ടുകള്‍ എത്തുന്നു
ജൂലൈയിലും ഓഗസ്റ്റിലുമായി ഇക്വിറ്റി, ബാലന്‍സ്‌ഡ്, ഇന്‍ഡക്‌സ്, ഡെറ്റ് ഫണ്ടുകളില്‍ ഉള്‍പ്പെടുന്ന പുതിയ സ്‌കീമുകള്‍ ആരംഭിക്കുന്നതിനാണ് ഫണ്ട് ഹൗസുകളുടെ നീക്കം.
മൂന്ന് മാസത്തെ ഇടവേളയ്‌ക്കു ശേഷം ഫണ്ട് ഹൗസുകള്‍ വീണ്ടും പുതിയ സ്‌കീമുകളുമായെത്തുന്നു. പുതിയ ഫണ്ടുകള്‍ ആരംഭിക്കുന്നതിന് ഫണ്ട് ഹൗസുകള്‍ക്ക് സെബി ഏര്‍പ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം ജൂലായ് ഒന്നിന് അവസാനിച്ചിരുന്നു.
അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ സാവകാശം നല്‍കുന്നതിനു വേണ്ടിയാണ് പുതിയ ഫണ്ടുകള്‍ ആരംഭിക്കുന്നതിന് മൂന്ന് മാസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.
ജൂലൈയിലും ഓഗസ്റ്റിലുമായി ഇക്വിറ്റി, ബാലന്‍സ്‌ഡ്, ഇന്‍ഡക്‌സ്, ഡെറ്റ് ഫണ്ടുകളില്‍ ഉള്‍പ്പെടുന്ന പുതിയ സ്‌കീമുകള്‍ ആരംഭിക്കുന്നതിനാണ് ഫണ്ട് ഹൗസുകളുടെ നീക്കം.
അക്കൗണ്ടുകളിലെ പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ നേരത്തെ ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്. ഇതിനുള്ളില്‍ ഫണ്ട് ഹൗസുകള്‍ക്ക് പുതിയ നിബന്ധനകള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജൂലായ് ഒന്ന് വരെ സമയം അനുവദിച്ചു. അതുവരെ പുതിയ ഫണ്ടുകള്‍ ആരംഭിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
മിറ അസറ്റ് ബാലന്‍സ്‌ഡ് അഡ്വാന്റേജ് ഫണ്ട് ജൂലായ് രണ്ടാം വാരത്തോടെ വിപണിയിലെത്തും. രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്‌ബിഐ മ്യൂച്വല്‍ ഫണ്ട് ഡെറ്റ് ഇന്‍ഡക്‌സ് ഫണ്ടും ഫിക്‌സഡ് മെച്വറിറ്റി പ്ലാനും പുറത്തിറക്കാനിരിക്കുകയാണ്. എദല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ടിന്റെ എദല്‍വെയ്‌സ് ഫോക്കസ്‌ഡ് ഫണ്ട് ജൂലായ് 12 മുതല്‍ 15 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം.