സഫയര്‍ ഫുഡ്‌സിന്റെ ഐപിഒ നവംബര്‍ 9 മുതല്‍
1120-1180 രൂപയാണ് ഓഫര്‍ വില. പത്ത് ശതമാനം ഓഹരികളാണ് ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
കെഎഫ്‌സി, പിസാ ഹട്ട് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സഫയര്‍ ഫുഡ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ 9 മുതല്‍ 11 വരെ നടക്കും.
1120-1180 രൂപയാണ് ഓഫര്‍ വില. പത്ത് ശതമാനം ഓഹരികളാണ് ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
ഓഹരി വില്‍പ്പനയിലൂടെ 2073 കോടി രൂപയാണ് കമ്പനി സമാഹരിക്കാനൊരുങ്ങുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്. 1,75,69,941 ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഇന്ത്യയിലും മാലിദ്വീപിലുമായി 204 കെഎഫ്‌സി റെസ്റ്റോറന്റുകളാണ് സഫയര്‍ ഫുഡ്‌സിന്റെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലും ശ്രീലങ്കയിലും മാലിദ്വീപിലുമായി 231 പിസാ ഹട്ട് റെസ്റ്റോറുകളും കമ്പനിയുടെ ഉടമസ്ഥതയിലുണ്ട്.
കെഎഫ്‌സി, പിസാ ഹട്ട് ഔട്ട്‌ലെറ്റുകളുടെ മറ്റൊരു ഫ്രാഞ്ചൈസിയായ ദേവയാനി ഇന്റര്‍നാഷണലിന്റെ ഐപിഒ ഓഗസ്റ്റില്‍ നടന്നിരുന്നു.