സന്‍സേര എന്‍ജിനിയറിങ് ഐപിഒ സെപ്‌റ്റംബര്‍ 14 മുതല്‍
734-744 രൂപയാണ് ഓഫര്‍ വില. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരികള്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന സാമഗ്രി ഉല്‍പ്പാദകരായ സന്‍സേര എന്‍ജിനീയറിങിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ സെപ്‌റ്റംബര്‍ 14 മുതല്‍ 16 വരെ നടക്കും.
734-744 രൂപയാണ് ഓഫര്‍ വില. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരികള്‍ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. 1,72,44,328 ഓഹരികളാണ് വില്‍ക്കുന്നത്.
9 കോടി ഓഹരികള്‍ ജീവനക്കാര്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്. അന്തിമ വിലയുടെ 36 രൂപ കിഴിവോടെ ഓഹരികള്‍ ജീവനക്കാര്‍ക്ക് വാങ്ങാം.
20 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. 25 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്.