റോളക്‌സ് റിങ്‌സ് ഐപിഒ ബുധനാഴ്‌ച മുതല്‍
56 കോടി രൂപയുടെ പുതിയ ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. 750 കോടി രൂപയുടെ ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ റിവന്‍ഡെല്‍ പിഇ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും.
റോളക്‌സ് റിങ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ജൂലായ് 28 ബുധനാഴ്‌ച ആരംഭിക്കും. ജൂലായ് 30 വരെയാണ് സബ്‌സ്‌ക്രിപ്‌ഷന് അപേക്ഷിക്കാവുന്നത്. 880-900 രൂപയാണ് ഇഷ്യു വില.
56 കോടി രൂപയുടെ പുതിയ ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. 750 കോടി രൂപയുടെ ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ റിവന്‍ഡെല്‍ പിഇ ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍ക്കും. റിവന്‍ഡെല്‍ പിഇ റോളക്‌സ് റിങ്‌സിന്റെ 41 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക ദീര്‍ഘകാലത്തെ പ്രവര്‍ത്തന മൂലധനത്തിനായും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.
ഓഹരി വില്‍പ്പനയുടെ 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും 14 ശതമാനം എച്ച്‌എന്‍ഐകള്‍ക്കും 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനുമാണ് നീക്കിവെച്ചിരിക്കുന്നത്. 16 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്.
2020-21ല്‍ 86.96 കോടി രൂപയുടെ ലാഭമാണ് കമ്പനി കൈവരിച്ചത്. 2019-20ല്‍ ലാഭം 52.94 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 616.33 കോടി രൂപയാണ്. മുന്‍വര്‍ഷം 675.33 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം.