റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറിയത് എന്തുകൊണ്ട്?
ഡിഎല്‍എഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഒബ്‌റോയി റിയാല്‍റ്റി, ശോഭ, ബ്രിഗേഡ് എന്റര്‍പ്രൈസസ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വായ്‌പ സുഗമമായി എത്തുന്നതിന് വഴിയൊരുക്കുന്ന നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ മുന്നേറി.
കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവന വായ്‌പയുടെ പരിധി ഉയര്‍ത്തുകയും റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളെ കമ്മേഷ്യല്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് അനുവദിക്കുകയും ചെയ്‌ത നടപടികളാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് ഉത്തേജനമേകിയത്.
നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക ഒന്നര ശതമാനം ഉയര്‍ന്നു. ഡിഎല്‍എഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഒബ്‌റോയി റിയാല്‍റ്റി, ശോഭ, ബ്രിഗേഡ് എന്റര്‍പ്രൈസസ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയ ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.
ടയര്‍-1 കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് നല്‍കാവുന്ന വ്യക്തിഗത ഭവന വായ്‌പയുടെ പരിധി 30 ലക്ഷം രൂപയില്‍ നിന്ന് 60 ലക്ഷം രൂപയായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ടയര്‍-2 കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് നല്‍കാവുന്ന വ്യക്തിഗത ഭവന വായ്‌പയുടെ പരിധി 70 ലക്ഷം രൂപയില്‍ നിന്ന് 140 ലക്ഷം രൂപയായും ഉയര്‍ത്തി.