റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ ഇടിവ്
പലിശനിരക്ക് ഉയരുന്നതും ആഗോള തലത്തില്‍ മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതുമാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദത്തിന് വഴിവെച്ചത്.
ബിഎസ്‌ഇ റിയല്‍ എസ്റ്റേറ്റ് സൂചിക ഇന്ന് രണ്ട് ശതമാനം ഇടിവ് നേരിട്ടു. പലിശനിരക്ക് ഉയരുന്നതും ആഗോള തലത്തില്‍ മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതുമാണ് റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദത്തിന് വഴിവെച്ചത്.
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ഡിഎല്‍എഫ്, മഹീന്ദ്ര ലൈഫ് സ്‌പേസ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനം ഇടിവ് നേരിട്ടു. മാക്രോടെക് ഡെവലപ്പേഴ്‌സ്, ശോഭ, ഒബ്‌റോയി റിയാല്‍റ്റി, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്‌ട്‌സ് എന്നീ ഓഹരികള്‍ ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ തിരുത്തലിന് വിധേയമായി.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം സ്ഥിരതയോടെ വളര്‍ച്ച കൈവരിക്കുകയാണ് ചെയ്‌തത്. മിക്ക റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയും ബിസിനസ് ഈ ത്രൈമാസത്തില്‍ മെച്ചപ്പെട്ടു.
പലിശനിരക്ക് ഉയരുന്നത് റിയല്‍ എസ്റ്റേറ്റ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണെങ്കിലും ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നത് ബിസിനസിന് ഗുണകരമായി നിലകൊള്ളുന്നു.