സ്റ്റാര്‍ ഹെല്‍ത്തിലെ ബിഗ് ബുള്ളിന്റെ നിക്ഷേപമൂല്യം അഞ്ചിരട്ടിയായി
സ്റ്റാര്‍ ഹെല്‍ത്ത് ലിസ്റ്റ് ചെയ്യുന്നതോടെ ആ കമ്പനിയിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 8522 കോടി രൂപയാകും.
ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അല്ലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയിലെ നിക്ഷേപം രാകേഷ് ജുന്‍ജുന്‍വാലയ്‌ക്ക് നേടികൊടുത്തത് വന്‍നേട്ടം. രണ്ടര വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ സ്റ്റാര്‍ ഹെല്‍ത്തിലെ നിക്ഷേപമൂല്യം ഏതാണ്ട് അഞ്ചിരട്ടിയായി.
സ്റ്റാര്‍ ഹെല്‍ത്ത് ലിസ്റ്റ് ചെയ്യുന്നതോടെ രാകേഷ് ജുന്‍ജുന്‍വാലയുടെ ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ കമ്പനിയാകും. ടൈറ്റാനിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 10,288 കോടി രൂപയാണ് നിക്ഷേപമൂല്യം.
സ്റ്റാര്‍ ഹെല്‍ത്ത് ലിസ്റ്റ് ചെയ്യുന്നതോടെ ആ കമ്പനിയിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 8522 കോടി രൂപയാകും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സ്റ്റാര്‍ ഹെല്‍ത്തിലെ നിക്ഷേപം അദ്ദേഹത്തിന് നേടികൊടുത്തത് 476 ശതമാനം നേട്ടമാണ്.
156.28 രൂപയ്‌ക്കാണ് രാകേഷ് ജുന്‍ജുന്‍വാലയ സ്റ്റാര്‍ ഹെല്‍ത്തിന്റെ ഓഹരികള്‍ വാങ്ങിയത്. 1480 കോടി രൂപയാണ് നിക്ഷേപിച്ചത്. അടുത്തയാഴ്‌ച നടക്കുന്ന സ്റ്റാര്‍ ഹെല്‍ത്തിന്റെ ഐപിഒയുടെ ഉയര്‍ന്ന ഓഫര്‍ വില 900 രൂപയാണ്.
രാകേഷ് ജുന്‍ജുന്‍വാലയ്‌ക്ക് ഏറ്റവും ഉയര്‍ന്ന ഓഹരി ഉടമസ്ഥതയുള്ളതും സ്റ്റാര്‍ ഹെല്‍ത്തിലാണ്. 17.26 ശതമാനം ഓഹരി ഉടമസ്ഥതയാണ് അദ്ദേഹത്തിന് സ്റ്റാര്‍ഹെല്‍ത്തിലുള്ളത്. ടൈറ്റാനില്‍ 4.87 ശതമാനം നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്.
സ്റ്റാര്‍ ഹെല്‍ത്തിന്റെ ഐപിഒ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ നടക്കും. 870-900 രൂപയാണ് ഓഹരിയുടെ ഓഫര്‍ വില.
7249 കോടി രൂപയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അല്ലൈഡ് ഇന്‍ഷുറന്‍സ് ഐപിഒ വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. പേടിഎമ്മിനും സൊമാറ്റോക്കും ശേഷം ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഐപിഒ ആയിരിക്കും ഇത്. പേടിഎം 18,300 കോടിയും സൊമാറ്റോ 9375 കോടി രൂപയുമാണ് ഐപിഒ വഴി സമാഹരിച്ചിരുന്നത്..