സ്വകാര്യ ബാങ്ക് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം
എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 9 ശതമാനം ഇടിവാണ് നേരിട്ടത്. ആര്‍ബിഎല്‍ ബാങ്ക് ഓഹരി ഇന്ന് അഞ്ച് ശതമാനം ഇടിവ് നേരിട്ടു.
എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബന്ദന്‍ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്ക് ഓഹരികള്‍ ലാഭക്ഷമത കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് വില്‍പ്പന സമ്മര്‍ദത്തെ നേരിടുന്നു.
എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 9 ശതമാനം ഇടിവാണ് നേരിട്ടത്. 565.10 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഓഹരി 12 ശതമാനം തിരുത്തലിന് വിധേയമായി.
52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 23 ശതമാനം താഴെയായാണ് എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ബാങ്ക് 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരികള്‍ അനുവദിച്ചിരുന്നു.
ആര്‍ബിഎല്‍ ബാങ്ക് ഓഹരി ഇന്ന് അഞ്ച് ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഓഹരി 26 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.
ബന്ദന്‍ ബാങ്ക് ഓഹരി ഇന്ന് 3 ശതമാനം ഇടിവ് നേരിട്ടു. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 23 ശതമാനം താഴെയായാണ് ബന്ദന്‍ ബാങ്ക് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
നിഫ്‌റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഇന്ന് 1.2 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് മൂന്ന് ശതമാനം തിരുത്തല്‍ നേരിട്ടു.