ട്രംപ് ഇഫക്‌ട് മൂലം ഫാര്‍മ ഓഹരികള്‍ കുതിച്ചു; മുന്നേറ്റം തുടരുമോ?
ഇന്ന് രാവിലെ നിഫ്‌റ്റി ഫാര്‍മ സൂചിക അഞ്ച് ശതമാനം വരെയാണ് ഉയര്‍ന്നത്. ഫാര്‍മ സൂചികയില്‍ ഉള്‍പ്പെട്ട എല്ലാ ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി.
യുഎസിലേക്ക് ഗണ്യമായി കയറ്റുമതി നടത്തുന്ന ഫാര്‍മ കമ്പനികളുടെ ഓഹരികള്‍ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ഗ്ലാന്‍ഡ് ഫാര്‍മ, അര്‍ബിന്ദോ ഫാര്‍മ, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളുടെ വില ഇന്ന് വ്യാപാരത്തിനിടെ നാല് ശതമാനം മുതല്‍ 14 ശതമാനം വരെയാണ് മുന്നേറിയത്.
ഇന്ന് രാവിലെ നിഫ്‌റ്റി ഫാര്‍മ സൂചിക അഞ്ച് ശതമാനം വരെയാണ് ഉയര്‍ന്നത്. ഫാര്‍മ സൂചികയില്‍ ഉള്‍പ്പെട്ട എല്ലാ ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി.
ഗ്ലാന്‍ഡ് ഫാര്‍മയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്- 14.3 ശതമാനം. അര്‍ബിന്ദോ ഫാര്‍മ 9.4 ശതമാനവും ലുപിന്‍, സൈഡസ് ലൈഫ് സയന്‍സസ്, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികള്‍ ഏഴ് ശതമാനം വീതവും മുന്നേറി.
ഗ്രാന്യൂള്‍സ് ഇന്ത്യ, ഇപ്‌ക ലാബ്, സണ്‍ ഫാര്‍മ, ഗ്ലെന്‍മാര്‍ക് ഫാര്‍മ, ലോറസ് ലാബ്‌സ്, ദിവിസ് ലാബ്, സിപ്ല, ബയോകോണ്‍, നാറ്റ്‌കോ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ ഉയര്‍ന്നു.
ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന, വിയറ്റ്‌നാം തുടങ്ങിയ 60 രാജ്യങ്ങള്‍ക്കാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരത്തിന് പകരം തീരുവ ഏര്‍പ്പെടുത്തിയത്. അതേ സമയം ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പ്പന്നങ്ങളെ തീരുവ വര്‍ധനയില്‍ നിന്ന് ഒഴിവാക്കി.
നേരത്തെ ഫാര്‍മ ഉല്‍പ്പന്നങ്ങള്‍, സെമി കണ്ടക്‌ടര്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ഓട്ടോ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
അതേ സമയം ഫാര്‍മ മേഖലയ്‌ക്കുള്ള തീരുവ സംബന്ധിച്ച് പ്രത്യേക ഉത്തരവ് പിന്നീട് പുറത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആഗോള ബ്രോക്കറേജ് ആയ ജെഫ്‌റീസ് ചൂണ്ടികാട്ടുന്നു. ഇപ്പോഴത്തെ നിലയില്‍ ഫാര്‍മ ഓഹരികളുടെ മുന്നേറ്റം തുടരാനാണ് സാധ്യതയെന്നും ജെഫ്‌റീസ് വിലയിരുത്തുന്നു.