നികായുടെ ഐപിഒ ഒക്‌ടോബര്‍ 28 മുതല്‍
നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ഇ-ടെയിലര്‍മാരിലൊന്നാണ് നികാ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 61.96 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനിയായ നികായുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ 28ന് ആരംഭിക്കും. നവംബര്‍ ഒന്ന് വരെയാണ് ഐപിഒക്ക് അപേക്ഷിക്കാവുന്നത്.
5200 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 630 കോടി രൂപയാണ് പുതിയ ഓഹരികള്‍ വഴി സമാഹരിക്കുന്നത്. ബാക്കി തുക ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള നിക്ഷേപകരുടെ കൈവശമുള്ള ഓഹരി വില്‍പ്പനയാണ് നടത്തുന്നത്. നിലവിലുള്ള ഓഹരിയുടമകള്‍ 43.11 ദശലക്ഷം ഓഹരികളാണ് വിറ്റഴിക്കുന്നത്.
നിലവില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ചുരുക്കം ഇ-ടെയിലര്‍മാരിലൊന്നാണ് നികാ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 61.96 കോടി രൂപയാണ് കമ്പനിയുടെ ലാഭം. 2019-20ല്‍ 16.34 കോടി രൂപ നഷ്‌ടം നേരിട്ടിരുന്ന കമ്പനിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ലാഭം കൈവരിച്ചത്. 38 ശതമാനം വരുമാനവളര്‍ച്ച നേടുകയും ചെയ്‌തു. 2,453 കോടി രൂപയാണ് 2020-21ലെ വരുമാനം.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 130 കോടി രൂപ കടം തിരിച്ചടയ്‌ക്കാനും 200 കോടി രൂപ ബ്രാന്റുകളുടെ മാര്‍ക്കറ്റിങിനും ഉപയോഗിക്കും.