നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സില്‍ എഫ്&ഒ വ്യാപാരം
പോര്‍ട്‌ഫോളിയോക്ക് ഫലപ്രദമായ ഹെഡ്‌ജിംഗ് ഒരുക്കുന്നതിനായി നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സിലെ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് കരാറുകള്‍ ഉപയോഗപ്പെടുത്താം.
നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സില്‍ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് വ്യാപാരം ജനുവരി 24ന് ആരംഭിക്കും. ഇതിനായുള്ള അനുമതി സെബിയില്‍ നിന്നും എന്‍എസ്‌ഇയ്‌ക്ക് ലഭിച്ചു.
നിഫ്‌റ്റി മിഡ്‌കാപ് 150 സൂചികയിലെ 25 ഓഹരികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളിലും ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് വ്യാപാരം ചെയ്യാനാകും.
ഓരോ ആഴ്‌ചയിലും അവസാനിക്കുന്ന ഏഴ് കരാറുകളും മാസാന്ത്യത്തില്‍ അവസാനിക്കുന്ന മൂന്ന് കരാറുകളുമാണ് ലഭ്യമായിരിക്കുക. പോര്‍ട്‌ഫോളിയോക്ക് ഫലപ്രദമായ ഹെഡ്‌ജിംഗ് ഒരുക്കുന്നതിനായി നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സിലെ ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സ് കരാറുകള്‍ ഉപയോഗപ്പെടുത്താം. മൊത്തം വിപണിമൂല്യത്തിന്റെ 17 ശതമാനം മിഡ്‌കാപ് ഓഹരികളാണ് സംഭാവന ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സ് 39 ശതമാനം നേട്ടമാണ് നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവിലെ നിഫ്‌റ്റി മിഡ്‌കാപ് സെലക്‌ട് ഇന്‍ഡക്‌സിന്റെ പ്രതിവര്‍ഷ നേട്ടം 19 ശതമാനമാണ്.