ഇന്ത്യന്‍ ഓഹരി വിപണി ചെലവേറിയ നിലയിലോ?
നിലവില്‍ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 21 മടങ്ങ് എന്ന നിലയിലാണ് നിഫ്‌റ്റി വ്യാപാരം ചെയ്യുന്നത്. അതേ സമയം മറ്റ് ഏഷ്യന്‍ വിപണികള്‍ ഇതിനേക്കാള്‍ താഴ്‌ന്ന മൂല്യത്തിലാണ് ഇപ്പോഴുള്ളത്.
ഓഹരി വിപണി എക്കാലത്തെയും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് ഇന്നലെ കണ്ടത്. അതേ സമയം മറ്റ് ഏഷ്യന്‍ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയ നിലയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം ചെയ്യുന്നത്.
നിലവില്‍ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 21 മടങ്ങ് എന്ന നിലയിലാണ് നിഫ്‌റ്റി വ്യാപാരം ചെയ്യുന്നത്. അതേ സമയം മറ്റ് ഏഷ്യന്‍ വിപണികള്‍ ഇതിനേക്കാള്‍ താഴ്‌ന്ന മൂല്യത്തിലാണ് ഇപ്പോഴുള്ളത്.
ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ വിപണി മറ്റ് ഏഷ്യന്‍ വിപണികളില്‍ നിന്നും വേറിട്ട നിലയിലുള്ള പ്രകടനമാണ് കാഴ്‌ച വെച്ചത്. ചൈനീസ് വിപണിയിലെ തിരുത്തല്‍ ഇന്ത്യന്‍ വിപണിക്ക് തുണയാവുകയും ചെയ്‌തു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വളര്‍ച്ചാസാധ്യതയാണ് ഓഹരി വിപണിയിലേക്ക് നിക്ഷേപം ആകര്‍ഷിച്ചത്. ഈ പ്രവണത ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂചികയിലുണ്ടാകുന്നതിനേക്കാള്‍ മികച്ച മുന്നേറ്റം തിരഞ്ഞെടുത്ത ഓഹരികളിലുണ്ടാകാനാണ് സാധ്യത. മിഡ്‌കാപ്, സ്‌മോള്‍കാപ് വിഭാഗത്തിലെ പല ഓഹരികളും ഈയിടെ വളരെ മികച്ച നേട്ടമാണ് നല്‍കിയത്.