നിഫ്‌റ്റി ബാങ്ക് സൂചിക കരടികളുടെ പിടിയില്‍
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്ക് ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞു.
നിഫ്‌റ്റി ബാങ്ക് സൂചിക സാങ്കേതികമായി `ബെയര്‍ മാര്‍ക്കറ്റി'ലേക്ക് കടന്നു. 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനമോ അതിലേറെയോ ഇടിയുമ്പോഴാണ് സൂചിക കരടികളുടെ പിടിയിലാണെന്ന് സ്ഥിരീകരിക്കുന്നത്.
21 ശതമാനം ഇടിവാണ് നിഫ്‌റ്റി ബാങ്ക് സൂചികയിലുണ്ടായത്. 2020 മാര്‍ച്ചിനു ശേഷം ആദ്യമായാണ് നിഫ്‌റ്റി ബാങ്ക് സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനം ഇടിവ് നേരിടുന്നത്. 14 ശതമാനം ഇടിവ് നേരിട്ട നിഫ്‌റ്റിയേക്കാള്‍ ശക്തമായ തിരുത്തലാണ് നിഫ്‌റ്റി ബാങ്ക് സൂചികയിലുണ്ടായത്.
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്ക് ഓഹരികളെല്ലാം 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞ നിലയിലാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായി 549 രൂപ രേഖപ്പെടുത്തിയ എസ്‌ബിഐ ഇപ്പോള്‍ 440 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്. 1725 രൂപ വരെ ഉയര്‍ന്ന എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില ഇപ്പോള്‍ 1340 രൂപയാണ്.
52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായി 867 രൂപ രേഖപ്പെടുത്തിയ ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 660 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യുന്നത്. 867 രൂപയുണ്ടായിരുന്ന ആക്‌സിസ് ബാങ്ക് 660 രൂപയിലേക്ക് ഇടിഞ്ഞു.
നിഫ്‌റ്റി ബാങ്ക് സൂചികയില്‍ ഉള്‍പ്പെട്ട മിക്കവാറും ഓഹരികള്‍ ഇപ്പോള്‍ കരടികളുടെ പിടിയിലാണ്.