മോര്‍ഗന്‍ സ്റ്റാന്‍ലി പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി
എന്‍സിപിഐ കൊണ്ടുവന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ചാര്‍ജ് ഇനത്തില്‍ പേടിഎമ്മിന് കൂടുതല്‍ വരുമാനം ലഭിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായകമാകും.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ)യുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിന്റെ ഉടമസ്ഥത വഹിക്കുന്ന വണ്‍ 97 കമ്യൂണിക്കേഷന്‍സിന് അധിക വരുമാനം ലഭിക്കുന്നതിന് വഴിയൊരുക്കുമെന്ന് ആഗോള ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടുവന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ചാര്‍ജ് ഇനത്തില്‍ പേടിഎമ്മിന് കൂടുതല്‍ വരുമാനം ലഭിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സഹായകമാകും.
ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പേടിഎമ്മിന് നല്‍കിയിരിക്കുന്ന ഇക്വല്‍ വെയിറ്റ് എന്ന റേറ്റിംഗ് നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 695 രൂപയായി ഉയര്‍ത്തി. നിലവില്‍ 630 രൂപ നിലവാരത്തിലാണ് പേടിഎം വ്യാപാരം ചെയ്യുന്നത്.
2021 നവംബറില്‍ ഐപിഒ വഴി 18,300 കോടി രൂപയാണ് പേടിഎം സമാഹരിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐപിഒ ആയ പേടിഎമ്മില്‍ നിക്ഷേപിച്ചവരുടെ സമ്പത്ത് ചോരുന്നതാണ് കണ്ടത്. തകര്‍ച്ചയെ തുടര്‍ന്ന് 438.35 രൂപ വരെ ഇടിഞ്ഞ പേടിഎം അതിനു ശേഷം 738.7 രൂപ വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കടുത്ത വില്‍പ്പന സമ്മര്‍ദത്തിനു ശേഷം അനലിസ്റ്റുകള്‍ പേ ടിഎം മുന്നേറ്റം നടത്താനുള്ള സാധ്യതയാണ് കാണുന്നത്. കമ്പനി ലാഭക്ഷമതയിലേക്ക് ഉയരുന്നതിനുള്ള പാതയിലാണ്. മൂന്നാം ത്രൈമാസത്തില്‍ പേടിഎം പ്രവര്‍ത്തന ലാഭം കൈവരിച്ചിരുന്നു.
വായ്‌പാ വിതരണ ബിസിനസില്‍ പേടിഎം ജനുവരിയിലും ഫെബ്രുവരിയിലും വളര്‍ച്ച രേഖപ്പെടുത്തി. ജനുവരിയിലും ഫെബ്രുവരിയിലുമായി 8086 കോടി രൂപയുടെ വായ്‌പയാണ് കമ്പനി നല്‍കിയത്. 286 ശതമാനമാണ് വളര്‍ച്ച.