ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 233 ലക്ഷം കോടി
രണ്ട് ദിവസത്തെ വിപണിയിലെ മുന്നേറ്റം നിക്ഷേപകരുടെ സമ്പത്തില്‍ 1.42 ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടാകുന്നതിനാണ് വഴിയൊരുക്കിയത്.
ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം ബുധനാഴ്‌ച പുതിയ റെക്കോഡ് നിലവാരത്തിലെത്തി. 233 ലക്ഷം കോടി രൂപയാണ് ബുധനാഴ്‌ച വിപണി ക്ലോസ് ചെയ്‌ത സമയത്തെ മൊത്തം വിപണിമൂല്യം.
രണ്ട് ദിവസത്തെ വിപണിയിലെ മുന്നേറ്റം നിക്ഷേപകരുടെ സമ്പത്തില്‍ 1.42 ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടാകുന്നതിനാണ് വഴിയൊരുക്കിയത്.
ഐടി കമ്പനികളായ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് ഓഹരികള്‍. ഐടി കമ്പനികള്‍ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ഏപ്രില്‍-ജൂണ്‍ ത്രൈമാസ റിപ്പോര്‍ട്ടുകളായിരിക്കും തുടര്‍ന്നുള്ള വിപണിയുടെ ഗതിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത്. ഐടി കമ്പനിയായ വിപ്രോയുടെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവരാനിരിക്കുകയാണ്.