മഹീന്ദ്ര & മഹീന്ദ്രയ്‌ക്ക് എക്കാലത്തെയും ഉയര്‍ന്ന വില
കഴിഞ്ഞ ഒരു മാസത്തിനിടെ മഹീന്ദ്ര 12 ശതമാനമാണ് ഉയര്‍ന്നത്. നിഫ്‌റ്റി 2.6 ശതമാനം ഇടിവ് നേരിട്ട കാലയളവിലാണ് മഹീന്ദ്രയുടെ ഈ വേറിട്ട പ്രകടനം.
ഓട്ടോമൊബൈല്‍ കമ്പനിയായ മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഉയര്‍ന്ന് 1058.60 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. പല മുന്‍നിര ഓഹരികളും 52 ആഴ്‌ചയിലെ താഴ്‌ന്ന വിലയ്‌ക്ക് അടുത്തായി വ്യാപാരം ചെയ്യുമ്പോഴാണ് മഹീന്ദ്ര പുതിയ ഉയരത്തിലെത്തിയത്.
ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 1057.75 എന്ന രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മഹീന്ദ്ര 12 ശതമാനമാണ് ഉയര്‍ന്നത്. നിഫ്‌റ്റി 2.6 ശതമാനം ഇടിവ് നേരിട്ട കാലയളവിലാണ് മഹീന്ദ്രയുടെ ഈ വേറിട്ട പ്രകടനം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 38 ശതമാനമാണ് മഹീന്ദ്ര മുന്നേറിയത്. ഇക്കാലയളവില്‍ നിഫ്‌റ്റി 9 ശതമാനം ഇടിവ് നേരിട്ടു.
എക്‌സ് യു വി 700, താര്‍ എന്നീ മഹീന്ദ്രയുടെ മോഡലുകള്‍ക്ക് വര്‍ധിതമായ ഡിമാന്റാണുള്ളത്. ഡിമാന്റ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹന നിര്‍മാണത്തിനുള്ള മൂലധന നിക്ഷേപം 9000 കോടി രൂപയില്‍ നിന്ന് 11,900 കോടി രൂപയായി വര്‍ധിപ്പിച്ചു.