എല്‍ഐസി ഐപിഒ: ചില്ലറ നിക്ഷേപകര്‍ക്ക് ശനിയാഴ്‌ചയും അപേക്ഷിക്കാം
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസിയുടെ ഐപിഒയുടെ വലിപ്പവും നിക്ഷേപകര്‍ക്ക് ഈ ഐപിഒയിലുള്ള താല്‍പ്പര്യവും കണക്കിലെടുത്താണ് കൂടുതല്‍ സമയം സബ്‌സ്‌ക്രിപ്‌ഷനായി അനുവദിച്ചിരിക്കുന്നത്.
എല്‍ഐസിയുടെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ശനിയാഴ്‌ചയും ചില്ലറ നിക്ഷേപകര്‍ക്കായി തുറന്നിടുന്നു. ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം മികച്ച നിലയിലുണ്ടാകുമെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.
ഫലത്തില്‍ ഇന്ന് ആരംഭിച്ച എല്‍ഐസിയുടെ ഐപിഒയ്‌ക്ക് ശനിയാഴ്‌ച ഉള്‍പ്പെടെ നാല് ദിവസം സബ്‌സ്‌ക്രിപ്‌ഷന്‍ നടത്താം. മെയ് 9 തിങ്കളാഴ്‌ചയാണ് ഐപിഒ സമാപിക്കുന്നത്.
902-949 രൂപയ്‌ക്ക് 221.4 ദശലക്ഷം ഓഹരികളാണ് എല്‍ഐസി വില്‍ക്കുന്നത്. ഓഹരി വില്‍പ്പന വഴി 21,008.48 കോടി രൂപയാണ് സമാഹരിക്കുന്നത്. 35 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
ഐപിഒ സബ്‌സ്‌ക്രിപ്‌ഷന് ശനിയാഴ്‌ച ഉള്‍പ്പെടെ സമയം അനുവദിക്കുന്നത് അസാധാരണമായ നടപടിയാണ്. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസിയുടെ മെഗാ ഐപിഒയുടെ വലിപ്പവും നിക്ഷേപകര്‍ക്ക് ഈ ഐപിഒയിലുള്ള താല്‍പ്പര്യവും കണക്കിലെടുത്താണ് കൂടുതല്‍ സമയം സബ്‌സ്‌ക്രിപ്‌ഷനായി അനുവദിച്ചിരിക്കുന്നത്.
ചില്ല നിക്ഷേപകര്‍ക്കു 45 രൂപ കിഴിവ് അനുവദിച്ചിട്ടുണ്ട്. അതായത് ഇഷ്യു വില 949 രൂപയായി നിശ്ചയിക്കുകയാണെങ്കില്‍ ചില്ലറ നിക്ഷേപകര്‍ക്ക് 904 രൂപയ്‌ക്കായിരിക്കും ഓഹരി ലഭിക്കുന്നത്.