ഈ ഐടി കമ്പനിയില്‍ എല്‍ഐസി ഓഹരി പങ്കാളിത്തം ഉയര്‍ത്തി
എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്‌തി 43.97 കോടി രൂപയായി ഉയര്‍ന്നു. 7.65 ശതമാനം വളര്‍ച്ചയാണ് ആസ്‌തിയിലുണ്ടായത്.
ഐടി കമ്പനിയായ ടെക് മഹീന്ദ്രയില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ എല്‍ഐസി ഓഹരി പങ്കാളിത്തം ഉയര്‍ത്തി. ഐടി ഓഹരികളുടെ വിലയില്‍ ശക്തമായ ഇടിവുണ്ടായപ്പോള്‍ അത് നിക്ഷേപാവസരമായി ഉപയോഗപ്പെടുത്തുകയാണ് എല്‍ഐസി ചെയ്‌തത്.
ടെക് മഹീന്ദ്രയുടെ 1.96 കോടി ഓഹരികളാണ് എല്‍ഐസി വാങ്ങിയത്. ഓഹരി പങ്കാളിത്തം 6.8 ശതമാനത്തില്‍ നിന്നും 8.8 ശതമാനമായി ഉയര്‍ന്നു.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ എല്‍ഐസിയുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 67,846 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 67,498 കോടി രൂപയായിരുന്നു.
എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്‌തി 43.97 കോടി രൂപയായി ഉയര്‍ന്നു. 40.85 ലക്ഷം കോടി രൂപയായിരുന്നു മുന്‍വര്‍ഷം സമാന കാലയളവിലെ ആസ്‌തി. 7.65 ശതമാനം വളര്‍ച്ചയാണ് ആസ്‌തിയിലുണ്ടായത്.