ഇടിവില്‍ എല്‍ഐസി അദാനി ഗ്രൂപ്പ് ഓഹരികള്‍ വിറ്റില്ല
2022 സെപ്‌റ്റംബര്‍ 30 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട് ശതമാനമാണ് എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന കനത്ത വില തകര്‍ച്ചയില്‍ എല്‍ഐസി ഓഹരികളൊന്നും വിറ്റില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ എല്‍ഐസിക്ക് ഇടിവില്‍ നഷ്‌ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് കമ്പനി മാനേജ്‌മെന്റ് അവകാശപ്പെട്ടിരുന്നു.
എല്‍ഐസിക്ക് അദാനി ഗ്രൂപ്പിന്റെ പല ഓഹരികളിലും ഗണ്യമായ നിക്ഷേപമുണ്ട്. അദാനി പോര്‍ട്‌സില്‍ 10 ശതമാനം നിക്ഷേപമാണ് എല്‍ഐസിക്കുള്ളത്.
2022 സെപ്‌റ്റംബര്‍ 30 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട് ശതമാനമാണ് എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പ് ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ് തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം 50 ശതമാനമാണ് ഇടിഞ്ഞത്. ഈ ഓഹരികളില്‍ എല്‍ഐസി നിക്ഷേപിച്ചത് ഏകദേശം 28,000 കോടി രൂപയാണ്.
അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നും എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 50 ശതമാനം വിപണിമൂല്യം നഷ്‌ടമായതോടെ എല്‍ഐസിയുടെ ലാഭത്തിന്റെ നല്ലൊരു പങ്കും ഇല്ലാതായി.