കിറ്റെക്‌സ് മൂന്ന് ദിവസത്തിനുള്ളില്‍ 23 ശതമാനം ഉയര്‍ന്നു
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 69 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 205 കോടി രൂപയാണ് മൂന്നാം ത്രൈമാസത്തിലെ കമ്പനിയുടെ വരുമാനം.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മികച്ച വരുമാന വളര്‍ച്ച കൈവരിച്ചതിനെ തുടര്‍ന്ന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌സ്റ്റൈല്‍സ് കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 23 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ മുന്നേറ്റം. 2018 മെയ് മാസത്തിനു ശേഷമുള്ള ഉയര്‍ന്ന വിലയിലാണ് ഈ ഓഹരി വ്യാപാരം ചെയ്യുന്നത്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 69 ശതമാനം വരുമാന വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 205 കോടി രൂപയാണ് മൂന്നാം ത്രൈമാസത്തിലെ കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 121 കോടി രൂപയായിരുന്നു വരുമാനം.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് ത്രൈമാസങ്ങളിലെ കമ്പനിയുടെ വരുമാനം 547 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 353 കോടിയായിരുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ കിറ്റെസ്‌കിന്റെ ഓഹരി വില 120 ശതമാനമാണ് ഉയര്‍ന്നത്. ഇക്കാലയളവില്‍ സെന്‍സെക്‌സിലുണ്ടായ മുന്നേറ്റം 12.5 ശതമാനമാണ്.