ഐടിസിക്ക് 47 മാസത്തെ ഉയര്‍ന്ന വില
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂന്ന് ശതമാനമാണ് ഐടിസിയുടെ ഓഹരി വില ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസ കാലയളവില്‍ അഞ്ച് ശതമാനം നേട്ടം രേഖപ്പെടുത്തി.
എഫ്‌എംസിജി കമ്പനിയായ ഐടിസിയുടെ ഓഹരി വില ഇന്ന് 47 മാസത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്ന് എന്‍എസ്‌ഇയില്‍ 317 രൂപ വരെയാണ് ഓഹരി വില ഉയര്‍ന്നത്. ഇത് 2017 ജൂലായ് മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ്.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ മൂന്ന് ശതമാനമാണ് ഐടിസിയുടെ ഓഹരി വില ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസ കാലയളവില്‍ അഞ്ച് ശതമാനം നേട്ടം രേഖപ്പെടുത്തി.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ഐടിസിയുടെ ലാഭത്തില്‍ 33.46 ശതമാനം വര്‍ധനയാണുണ്ടായത്. 4462.25 കോടി രൂപയാണ് ലാഭം. മുന്‍ വര്‍ഷം സമാന കാലയളവില്‍ അറ്റാദായം 3343.44 കോടി രൂപയായിരുന്നു.
പ്രവര്‍ത്തന വരുമാനത്തിലുണ്ടായ വളര്‍ച്ച 39.25 ശതമാനമാണ്. 19,831.27 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. മുന്‍ വര്‍ഷം സമാന കാലയളവില്‍ വരുമാനം 14,240.76 കോടി രൂപയായിരുന്നു.
കമ്പനിയുടെ സിഗരറ്റ് ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 28.63 ശതമാനം വളര്‍ച്ചയാണുണ്ടായത്. 7464.10 കോടി രൂപയാണ് സിഗരറ്റ് ബിസിനസില്‍ നിന്നുള്ള വരുമാനം. സിഗരറ്റ് ഇതര ബിസിനസില്‍ നിന്നുള്ള വരുമാനം 4458 കോടി രൂപയാണ്.
സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോഴും ഐടിസിയുടെ സിഗരറ്റ് ഉല്‍പ്പന്നങ്ങളുടെ വില കാര്യമായി വര്‍ധിക്കാത്തത് മൂലം കമ്പനിയുടെ പ്രോഫിറ്റ് മാര്‍ജിന് കുറവ് വന്നില്ലെന്നത് ഓഹരിയുടെ വേറിട്ട പ്രകടനത്തിന് വഴിവെച്ച ഒരു പ്രധാന ഘടകമാണ്. സിഗരറ്റ് ബിസിനസില്‍ ശക്തമായ വളര്‍ച്ചാ സാധ്യതയാണുള്ളത്.
ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരിയാണ് ഐടിസി. എഫ്‌എംസിജി ബിസിനസില്‍ വളര്‍ച്ച കൈവരിക്കുന്നതും ഹോട്ടല്‍ ബിസിനസ് കരകയറ്റം നടത്തുന്നതും ഈ ഓഹരിയുടെ വേറിട്ട പ്രകടനത്തിന് വഴിവെച്ചു.
മോര്‍ഗന്‍ സ്റ്റാന്‍ലി, സിഎല്‍എസ്‌എ എന്നീ ആഗോള ബ്രോക്കറേജുകള്‍ 330 രൂപയാണ് ഐടിസിയില്‍ ലക്ഷ്യമാക്കുന്ന വില.