ഐടി ഓഹരികളില്‍ ഇടിവ് തുടരുന്നു
യുഎസ് ഇറക്കുമതിയ്‌ക്ക് തീരുവ ഉയര്‍ത്തുന്നതു മൂലമുള്ള ആശങ്കയാണ് ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതിന് കാരണം.
നിഫ്‌റ്റി ഐടി സൂചിക ഇന്ന് രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനം മുതല്‍ മൂന്നര ശതമാനം വരെ ഇടിഞ്ഞു.
യുഎസ് ഇറക്കുമതിയ്‌ക്ക് തീരുവ ഉയര്‍ത്തുന്നതു മൂലമുള്ള ആശങ്കയാണ് ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതിന് കാരണം. യുഎസിന്റെ വ്യാപാര നയം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ അനിശ്ചിതത്വമാണ് ഐടി ഓഹരികളെ വില്‍പ്പന സമ്മര്‍ദത്തിലാഴ്‌ത്തിയത്.
മറ്റ് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് യുഎസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ഇത് യുഎസിലേക്ക് കയറ്റുമതി നടത്തുന്ന കമ്പനികളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ ഐടി കമ്പനികളുടെ വരുമാനം പ്രധാനമായും യുഎസിലേക്കുള്ള കയറ്റുമതിയില്‍ നിന്നാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി കരകയറ്റം നടത്തിയപ്പോഴും ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദം തുടരുകയാണ് ചെയ്‌തത്.