വിപണിയിലെ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നു
വിപണി ഉയര്‍ന്ന നിലവാരത്തിലായിരിക്കുന്നതും ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ കമ്പനികളുടെ വരുമാനം കുറയാന്‍ സാധ്യത നിലനില്‍ക്കുന്നതുമാണ് കാരണം.
ബജറ്റിനു ശേഷം ഓഹരി വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം കുറയുന്നതായി സൂചന. വിപണിയിലെ ചാഞ്ചാട്ടം മൂലം ചില്ലറ നിക്ഷേപകര്‍ കരുതല്‍ പാലിക്കുന്നതാണ് കാരണം.
എന്‍എസ്‌ഇയിലെയും ബിഎസ്‌ഇയിലെയും കാഷ് വിഭാഗത്തിലെ മൊത്തം ശരാശരി പ്രതിദിന വ്യാപാര വ്യാപ്‌തം ഫെബ്രുവരി ഒന്നിന് 52,047 കോടി രൂപയായിരുന്നു. ഇത് ഫെബ്രുവരി 24ന് 54,114 കോടി രൂപയായി ഉയര്‍ന്നു.
ജനുവരിയില്‍ ഫ്യൂച്ചേഴ്‌സ് & ഓപ്‌ഷന്‍സ് വിഭാഗത്തിലെ വ്യാപാര വ്യാപ്‌തം 202 ലക്ഷം കോടി രൂപയായിരുന്നു. അത് ഫെബ്രുവരിയില്‍ 204 ലക്ഷം കോടി രൂപയായി വളര്‍ന്നു.
അതേ സമയം ചില്ലറ നിക്ഷേപകരുടെ ഓഹരി വിപണിയിലെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞു. വിപണി ഉയര്‍ന്ന നിലവാരത്തിലായിരിക്കുന്നതും ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ കമ്പനികളുടെ വരുമാനം കുറയാന്‍ സാധ്യത നിലനില്‍ക്കുന്നതുമാണ് കാരണം. മണ്‍സൂണ്‍ എല്‍ നിനോ മൂലം ദുര്‍ബലമായാല്‍ ഭക്ഷ്യ വില ഉയരാനുള്ള സാധ്യത ഒരു ആശങ്കയാണ്.