മുന്‍നിര ഐടി ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍
ഐടി സൂചിക ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 37,823.15 പോയിന്റ് വരെയാണ് ഐടി സൂചിക ഉയര്‍ന്നത്.
ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര തുടങ്ങിയ മുന്‍നിര ഐടി ഓഹരികള്‍ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വരുമാനം കൈവരിക്കാന്‍ സാധിക്കുമെന്ന ആഗോള ഐടി ഭീമന്‍ ആക്‌സഞ്ചറിന്റെ പ്രഖ്യാപനമാണ് ഇന്ത്യന്‍ ഐടി ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്.
മേഖലാടിസ്ഥാനത്തിലുള്ള സൂചികകളില്‍ റിയല്‍ എസ്റ്റേറ്റ് കഴിഞ്ഞാല്‍ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത് ഐടിയാണ്. ഐടി സൂചിക ഇന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരം കീഴടക്കി. 37,823.15 പോയിന്റ് വരെയാണ് ഐടി സൂചിക ഉയര്‍ന്നത്.
എല്‍&ടി ഇന്‍ഫോടെക്, കെപിഐടി ടെക്‌നോളജീസ്, എംഫാസിസ്, സൊണാറ്റ സോഫ്‌റ്റ് വെയര്‍, വിപ്രോ, സെന്‍സാര്‍ ടെക്‌നോളജീസ് തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ന്നു. ടാറ്റാ എല്‍ക്‌സി, മൈന്റ്‌ട്രീ, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ മിഡ്‌കാപ് ടെക്‌നോളജി ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12-15 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് ആക്‌സഞ്ചര്‍ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വരുമാന വളര്‍ച്ച കൈവരിക്കാനാകുമെന്ന ആക്‌സഞ്ചറിന്റെ നിഗമനം ഇന്ത്യന്‍ ഐടി ഓഹരികള്‍ക്ക് പുതിയ ഉണര്‍വേകി.