വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ നിക്ഷേപിച്ചത് 12,000 കോടി
ഉയരുന്ന പണപ്പെരുപ്പം, കടുത്ത ധനനയം, ഭൗമരാഷ്‌ട്രീയ ആശങ്കകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തില്‍ ഇടര്‍ച്ച സംഭവിക്കാനിടയുണ്ട്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ 16 വരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 12,000 കോടി രൂപ നിക്ഷേപിച്ചു. ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5000 കോടി രൂപയും നിക്ഷേപിച്ചിരുന്നു.
ജൂലായ് മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ കാളകളായി തുടരുന്നതാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
ഉയരുന്ന പണപ്പെരുപ്പം, സെന്‍ട്രല്‍ ബാങ്കുകളുടെ കടുത്ത ധനനയം, ഭൗമരാഷ്‌ട്രീയ ആശങ്കകള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ അറ്റനിക്ഷേപത്തില്‍ ഇടര്‍ച്ച സംഭവിക്കാനിടയുണ്ട്.
സെപ്‌റ്റംബര്‍ 1 മുതല്‍ 16 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 12,084 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഇന്ത്യ ആകര്‍ഷകമായ വിപണിയായി മാറുന്നതാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാളകളായി മാറിയതിന് കാരണം.
അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റവില്‍പ്പന നടത്തുകയാണ് ചെയ്‌തത്. വിപണിയിലെ ചാഞ്ചാട്ടം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിലും പ്രതിഫലിച്ചേക്കും.
സെപ്‌റ്റംബര്‍ 21ന് യുഎസ് ഫെഡ് റിസര്‍വിന്റെ അടുത്ത യോഗം നടക്കാനിരിക്കുകയാണ്. ഈ യോഗത്തില്‍ പലിശ 0.75 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഒരു ശതമാനം വര്‍ധന പ്രതീക്ഷിക്കുന്ന അനലിസ്റ്റുകളുമുണ്ട്.