എഫ്‌എംസിജി ഓഹരികളില്‍ ഇടിവ് തുടരുന്നത് എന്തുകൊണ്ട്?
കഴിഞ്ഞ ആറ് മാസത്തിനിടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 20 ശതമാനവും ബ്രിട്ടാനിയ 15 ശതമാനവും ഇടിവാണ് നേരിട്ടത്. അതേ സമയം നിഫ്‌റ്റിയില്‍ ഇക്കാലയളവിലുണ്ടായ ഇടിവ് ഒരു ശതമാനം മാത്രമാണ്.
എഫ്‌എംസിജി ഓഹരികളായ ഹിന്ദുസ്ഥാന്‍ യൂണിലിവറും ബ്രിട്ടാനിയയും ഇന്ന് 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി. ഇന്ന് രാവിലത്തെ ഇടിവിന് ശേഷം ഓഹരി വിപണി കരകയറ്റം നടത്തിയെങ്കിലും എഫ്‌എംസിജി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദത്തിന്റെ പിടിയിലാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഹിന്ദുസ്ഥാന്‍ യൂണിലിവറും ബ്രിട്ടാനിയയും യഥാക്രമം 20 ശതമാനവും 15 ശതമാനവും ഇടിവാണ് നേരിട്ടത്. അതേ സമയം നിഫ്‌റ്റിയില്‍ ഇക്കാലയളവിലുണ്ടായ ഇടിവ് ഒരു ശതമാനം മാത്രമാണ്. ഡാബര്‍ ഇന്ത്യ, നെസ്‌ളേ ഇന്ത്യ, ജ്യോതി ലബോറട്ടറീസ്, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ് എന്നീ ഓഹരികല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 13 ശതമാനം മുതല്‍ 29 ശതമാനം വരെ ഇടിഞ്ഞു.
കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുടെ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത സാമഗ്രികളുടെ വില 20-40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ഇത് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുടെ ലാഭത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വളര്‍ച്ചയെ സാരമായി ബാധിക്കുന്ന വിധം അസംസ്‌കൃത സാമഗ്രികളുടെ വില വര്‍ധനയാണ് എഫ്‌എംജിസി കമ്പനികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്. പണപ്പെരുപ്പം തുടര്‍ന്നും വര്‍ധിക്കാനാണ് സാധ്യതയെന്നിരിക്കെ ഈ ഓഹരികളുടെ പ്രകടനം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ദുര്‍ബലമായി തുടരാനാണ് സാധ്യത.